കുന്നത്തൂരിൽ വിദ്യാർഥിയുടെ ആത്മഹത്യ; ദമ്പതികൾ അറസ്റ്റിൽ

കുന്നത്തൂർ പടിഞ്ഞാറ് തിരുവാതിരയിൽ ഗീതു, ഭർത്താവ് സുരേഷ് എന്നിവരാണ് അറസ്റ്റിലായത്.

Update: 2025-01-05 09:27 GMT
Advertising

കുന്നത്തൂർ: കുന്നത്തൂരിൽ വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ പ്രതികളായ ദമ്പതികൾ അറസ്റ്റിൽ. കുന്നത്തൂർ പടിഞ്ഞാറ് തിരുവാതിരയിൽ ഗീതു, ഭർത്താവ് സുരേഷ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കൊല്ലം സെഷൻസ് കോടതി തള്ളിയിരുന്നു. തുടർന്ന് മൊബൈൽ ഫോൺ ഓഫാക്കി ഒളിവിൽ പോയ പ്രതികളെ ഞായറാഴ്ച പുലർച്ചെ ആലപ്പുഴയിൽനിന്നാണ് പിടികൂടിയത്.

ഡിസംബർ ഒന്നിനാണ് പത്താം ക്ലാസ് വിദ്യാർഥിയായ കുന്നത്തൂർ പടിഞ്ഞാറ് ശിവരഞ്ജിനിയിൽ (ഗോപിവിലാസം) ഗോപു - രജ്ഞിനി ദമ്പതികളുടെ മകൻ ആദി കൃഷ്ണനെ (15) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അയൽവാസികളായ ദമ്പതികളുടെ മാനസിക-ശാരീരിക പീഡനമാണ് കുട്ടിയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന് കാട്ടി മാതാപിതാക്കൾ മുഖ്യമന്ത്രി, ബാലാവകാശ കമ്മീഷൻ, റൂറൽ എസ്.പി അടക്കമുള്ളവർക്ക് പരാതി നൽകിയിരുന്നു.

പ്രതികളുടെ മകൾക്ക് ഇൻസ്റ്റയിൽ സന്ദേശം അയച്ചു എന്ന ആക്ഷേപം ഉന്നയിച്ച് നവംബർ 30ന് രാത്രിയിൽ ഇവർ വീടുകയറി കുട്ടിയെ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തിരുന്നു. ഒന്നാം പ്രതി ഗീതു മുഖത്ത് അടിച്ചതിനെ തുടർന്ന് കുട്ടിക്ക് പരിക്കേറ്റിരുന്നു. സംഭവസമയത്ത് ഭിന്നശേഷിക്കാരനായ ഇളയ സഹോദരൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News