മീനച്ചിലാർ മലിനമാകുന്നു; വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷൻ

മീനച്ചിലാർ കടന്നുപോകുന്ന 10 ഇടങ്ങളിൽ നിന്ന് ശേഖരിച്ച വെള്ളമാണ് പരിശോധനയ്ക്കായി എടുത്തത്. ഈ ജലത്തിൽ ഗുരുതരമാം വിധം ഫീക്കൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

Update: 2021-10-26 14:00 GMT
Editor : Nidhin | By : Web Desk
മീനച്ചിലാർ മലിനമാകുന്നു; വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷൻ
AddThis Website Tools
Advertising

മീനച്ചിലാർ അപകടകരമാം വിധം മലിനമായെന്ന പഠന റിപ്പോർട്ട് പുറത്ത് വന്നതിന്‍റെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, ജല അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവരോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുനത്. നവംബർ 25 നകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

ട്രോപ്പിക്കൽ ഇന്സ്റ്റിട്യൂട്ട് ഓഫ് ഇക്കോളജിക്കൽ സ്റ്റഡീസാണ് മീനച്ചിലാറ്റിലെ ജലം മലിനമാകുന്നതിനെ കുറിച്ച് പഠനം നടത്തിയത്. മീനച്ചിലാർ കടന്നുപോകുന്ന 10 ഇടങ്ങളിൽ നിന്ന് ശേഖരിച്ച വെള്ളമാണ് പരിശോധനയ്ക്കായി എടുത്തത്. ഈ ജലത്തിൽ ഗുരുതരമാം വിധം ഫീക്കൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് മനുഷ്യാവകാശ കമ്മീഷൻ അടിയന്തര ഇടപെൽ നടത്തിയത്.

തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി, ജല അതോറിറ്റി മാനേജിംഗ് ഡയറക്ടർ, കോട്ടയം ജില്ലാ മെഡിക്കൽ ഓഫീർ, മലിനീകരണ നിയന്ത്രണ ബോർഡ്, കോട്ടയം ജില്ലാ എൻവയോണ്മെന്റൽ എഞ്ചിനിയർ എന്നിവരാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്. സ്വീകരിക്കാൻ പോകുന്ന നടപടികൾ എന്തൊക്കെയാണെന്ന് വിശദീകരിക്കാനും നിർദേശമുണ്ട്.

ലോകാരോഗ്യ സംഘടനയുടെ ജലമാർഗരേഖപ്രകാരം ഫീക്കഷ കോളിഫോം ബാക്ടീരിയായ ജലാശയങ്ങളിൽ ഉണ്ടാകാൻ പാടില്ല. എന്നാൽ മീനച്ചിലാറ്റിൽ 2000ന് മുകളിലാണ് പിഎച്ച് കൗണ്ട്. 50 ഓളം കുടിവെള്ള പദ്ധതികൾ മീനച്ചിലാറ്റിൽ ഉണ്ടെന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News