'കേരളത്തിന് വേണ്ടിയാണ് സംസാരിച്ചത്, പുതിയ കണക്കുകള്‍ കിട്ടിയാല്‍ തിരുത്താം'; ശശി തരൂർ
സിപിഎമ്മിന്റെ ഡാറ്റവെച്ചല്ല താൻ ലേഖനം എഴുതിയതെന്ന് ശശി തരൂർ പറഞ്ഞു
Update: 2025-02-19 12:34 GMT


ന്യൂഡൽഹി: രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷവും കേരളത്തിലെ വ്യവസായ രംഗത്തെ പുകഴ്ത്തിയ നിലപാടിൽ മാറ്റമില്ലാതെ ഡോ. ശശി തരൂർ എംപി. സിപിഎമ്മിന്റെ ഡാറ്റവെച്ചല്ല താൻ ലേഖനം എഴുതിയതെന്നും കേരളത്തിന് വേണ്ടിയാണ് സംസാരിക്കുന്നതെന്നും തരൂർ ഡൽഹിയിൽ പറഞ്ഞു.
'താൻ പറഞ്ഞ കാര്യങ്ങൾക്ക് അടിസ്ഥാനമായ വിവരങ്ങൾ എവിടെനിന്ന് ലഭിച്ചു എന്നകാര്യം ലേഖനത്തിൽതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഗ്ലോബൽ സ്റ്റാർട്ട്-അപ് ഇക്കോ സിസ്റ്റം റിപ്പോർട്ടും ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങിനെയും അടിസ്ഥാനമാക്കിയാണ് ലേഖനം. ഇത് രണ്ടും സിപിഎമ്മിന്റേത് അല്ലല്ലോ? വേറെ സ്രോതസിൽനിന്ന് വേറെ വിവര വിവരങ്ങൾ ലഭിച്ചാൽ അതും പരിശോധിക്കാൻ തയ്യാറാണ്. കേരളത്തിനുവേണ്ടി മാത്രമാണ് സംസാരിക്കുന്നത്. വേറെ ആർക്കും വേണ്ടിയല്ല'- ശശി തരൂർ പറഞ്ഞു.