ഇടുക്കി ഡാം വീണ്ടും തുറക്കാൻ സാധ്യത; തീരുമാനം ഇന്ന്
ഇന്ന് രാവിലെയുള്ള ജലനിരപ്പ് കൂടി വിലയിരുത്തിയ ശേഷമാണ് തീരുമാനമുണ്ടാവുക. ജലനിരപ്പ് 2394.40 അടിയിലെത്തി
ഇടുക്കി ഡാം വീണ്ടും തുറക്കാൻ സാധ്യത. അന്തിമ തീരുമാനം ഇന്നുണ്ടാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ മീഡിയവണിനോട് പറഞ്ഞു.. ഇന്ന് രാവിലെയുള്ള ജലനിരപ്പ് കൂടി വിലയിരുത്തിയ ശേഷമാണ് തീരുമാനമുണ്ടാവുക. ജലനിരപ്പ് 2394.40 അടിയിലെത്തി.
ഇടുക്കി ഡാമിലിപ്പോൾ ഓറഞ്ച് അലർട്ടാണ്. പോയിന്റുകൾക്ക് അകലെ റെഡ് അലർട്ട് നിൽക്കുന്നു. രാത്രിയിലുണ്ടായ നീരൊഴുക്കിന്റെ കൂടി പശ്ചാത്തലത്തിൽ രാവിലെ ജലനിരപ്പ് വീണ്ടും വിലയിരുത്തും. ശേഷം ഡാം തുറക്കണോ വേണ്ടയോ എന്ന് തീരുമാനമുണ്ടാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ മീഡിയവണിനോട് പറഞ്ഞു.
100 ഘനയടി വെള്ളമാണ് സെക്കന്റിൽ പുറത്തേക്കൊഴുക്കുക. ജലനിരപ്പ് ക്രമീകരിക്കുകയാണ് ലക്ഷ്യം. ചെറുതോണി ഡാമിന്റെ താഴ്ഭാഗത്തുള്ളവർക്കും പെരിയാറിന്റെ തീരവാസികൾക്കും ജാഗ്രതാ മുന്നറിയിപ്പ് നൽകിയെന്ന് ഇടുക്കി ജില്ലാ കലക്ടർ അറിയിച്ചു. മുപ്പത് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ഇടുക്കി ഡാം തുറക്കാനൊരുങ്ങുന്നത്.