'P.V അൻവർ TMCയിൽ ചേർന്നാൽ MLA സ്ഥാനം നഷ്ടമാകും': P.D.T ആചാരി
'സ്വതന്ത്രനായി മത്സരിച്ച് ജയിച്ചയാൾക്ക് ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗത്വമെടുക്കാനാവില്ല'
Update: 2025-01-12 03:06 GMT
ന്യൂഡൽഹി: പി.വി അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നാൽ നിയമസഭാംഗത്വം നഷ്ടമാകുമെന്ന് ലോക്സഭ മുൻ സെക്രട്ടറി ജനറൽ പിഡിറ്റി ആചാരി. സ്വതന്ത്രനായി മത്സരിച്ച് ജയിച്ചയാൾക്ക് ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗത്വമെടുക്കാനാവില്ല. പരാതി ലഭിച്ചാൽ നടപടി എടുക്കേണ്ടത് നിയമസഭാ സ്പീക്കർ ആണെന്നും പിഡിറ്റി ആചാരി മീഡിയവണിനോട് പറഞ്ഞു.