ആചാരങ്ങളുടെ മേലുള്ള കടന്നുകയറ്റം തുടർന്നാൽ ഉത്സവങ്ങളിൽ നിന്നും പിന്മാറും: ആനയുടമകൾ

തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിൽ ഉത്സവത്തിനും ശീവേലിക്കും ആനയെ എഴുന്നള്ളിക്കാൻ അനുമതി നൽകണമെന്ന് എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷൻ

Update: 2022-02-16 03:34 GMT
Editor : Dibin Gopan | By : Web Desk
Advertising

തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിൽ ഉത്സവത്തിനും ശീവേലിക്കും ആനയെ എഴുന്നള്ളിക്കാൻ അനുമതി നൽകണമെന്ന് എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷൻ. ക്ഷേത്രങ്ങളിലെ പുതിയ ആചാരങ്ങൾക്ക് അനുമതി നൽകേണ്ടതില്ല എന്ന സുപ്രീം കോടതി വിധി ചൂണ്ടികാട്ടി അനുമതി നിഷേധിച്ചതാണ് പ്രതിഷേധത്തിന് കാരണം. നേരത്തെ 7 ആനകളെ പങ്കെടുപ്പിക്കാൻ അനുമതി നൽകിയിരുന്നെങ്കിലും ജില്ലാ ഭരണകൂടം ഇത് പിൻവലിക്കുകയായിരുന്നു.

പാറമേക്കാവ് ഭഗവതി ക്ഷേത്രത്തിൽ സ്വർണ്ണകൊടിമരം പ്രതിഷ്ഠയോടെ ഉത്സവവും നിത്യ ശീവേലിയും നടത്തണമെന്നാണ് ആചാരം. ഇതിനായി ആനകളെ എഴുന്നള്ളിക്കാൻ ജില്ലാ ഭരണകൂടം ആനുമതി നൽകിയിരുന്നു. 7 ആനകളെ പാറമേക്കാവ് ഉത്സവത്തിൽ പങ്കെടുപ്പിക്കാം എന്നാണ് നാട്ടാന നിരീക്ഷണ സമിതി നൽകിയ അനുമതി. എന്നാലിത് സുപ്രീം കോടതി വിധിക്കെതിരാണെന്ന് കാണിച്ച് ആനിമൽ ഹെറിറ്റേജ് ടാക്‌സ് ഫോഴ്‌സ് ജില്ലാ കളക്ടർക്ക് പരാതി നൽകി.

ക്ഷേത്രങ്ങളിൽ നിലവിലില്ലാത്ത പുതിയ ആചാരങ്ങൾക്ക് അനുമതി നൽകേണ്ടതില്ല എന്ന സുപ്രീം കോടതി വിധിയാണ് പാലിക്കണമെന്നാണവശ്യം. തുടർന്ന് ചൊവ്വാഴ്ച നാട്ടാന നിരീക്ഷണ സമിതി അടിയന്തര യോഗം ചേർന്ന് പാറമേക്കാവിന് നൽകിയ അനുമതി പിൻവലിക്കുകയായിരുന്നു. ആചാരങ്ങളുടെ മേലുള്ള കടന്നുകയറ്റം തുടർന്നാൽ ഉത്സവങ്ങളിൽ നിന്നും പിന്മാറും എന്ന നിലപാടിലാണ് ആനയുടമകൾ.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News