​കേരളത്തിൽ ‘ലക്ഷപ്രഭുക്കൾ’ ഒമ്പത് പേർ

അന്തിമ ഫലമെത്തുന്നതോടെ സ്ഥാനാർഥികളുടെ ലീഡ് ഇനിയും കൂടും

Update: 2024-06-04 10:41 GMT
Advertising

കോഴിക്കോട്: വോട്ടെണ്ണൽ അന്തിമഘട്ടത്തിലേക്കെത്തുമ്പോൾ കേരളത്തിലെ ഒമ്പത് സ്ഥാനാർഥികളാണ് ഒരു ലക്ഷത്തിന് മേൽ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ​ജയിച്ചു കയറിയത്.യു.ഡി.എഫ് സ്ഥാനാർഥികളുടെ തേരോട്ടത്തിൽ ഒമ്പതിടത്തും അടിപതറിയത് എൽ.ഡി.എഫ് സ്ഥാനാർഥികൾക്കാണ്.

വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് മൂന്നരലക്ഷത്തിലധികം ​വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ലീഡ് ചെയ്യുന്നത്. മലപ്പുറം, പൊന്നാനി, എറണാകുളം എന്നീ മണ്ഡലങ്ങളിൽ രണ്ട് ലക്ഷത്തിലധികം വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത് ഇ.ടി മുഹമ്മദ് ബഷീർ- 285266+, അബ്ദുസമദ് സമദാനി- 226915+, ഹൈബി ഈഡൻ -247210+ വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്.

എൻ.കെ പ്രേമച​ന്ദ്രൻ (കൊല്ലം) 147124,എം.കെ രാഘവൻ-144214 (കോഴിക്കോട്),ഡീൻ കുര്യാക്കോസ് 130404 (ഇടുക്കി),ഷാഫി പറമ്പിൽ-113749 (വടകര),കെ.സുധാകരൻ-100635 (കണ്ണൂർ). അന്തിമ ഫലമെത്തുന്നതോടെ ലീഡ് ഇനിയും കൂടും.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News