ഇൻസ്‌പെക്ടർ 'കല്യാണി' ചത്തത് വിഷം ഉള്ളിൽച്ചെന്ന്; മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി
'കല്യാണി'യെന്ന നായ ചത്തത് വിഷം ഉള്ളിൽ ചെന്നാണെന്ന് ഡോക്ടർ വ്യക്തമാക്കിയതോടെയാണ് മരണത്തിൽ ദുരൂഹതയേറിയത്
തിരുവനന്തപുരം: തലസ്ഥാനത്തെ പൊലീസ് നായ കല്യാണി ചത്തത് വിഷം ഉള്ളിൽച്ചെന്നെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഡോഗ് സ്ക്വാഡ് എസ്.ഐ അടക്കം മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയെടുത്തു.
നവംബർ 20നായിരുന്നു ഇൻസ്‌പെക്ടർ റാങ്കിലുള്ള കല്യാണി എന്ന നായ ചത്തത്. നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കിയ 'കല്യാണി'യെന്ന നായ ചത്തത് വിഷം ഉള്ളില്‍ ചെന്നാണെന്ന് ഡോക്ടർ വ്യക്തമാക്കിയതോടെയാണ് മരണത്തില്‍ ദുരൂഹതയേറിയത്. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതോടെ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
സംഭവത്തിൽ വിശദമായ അന്വേഷണമാണ് പൊലീസ് ആരംഭിച്ചത്. പൂന്തുറ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തിന്‍റെ ഭാഗമായി നായയുടെ ആന്തരിക അവയവങ്ങൾ രാസപരിശോധനക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം ലഭിക്കുന്നതിന് അനുസരിച്ച് അന്വേഷണം ഊർജിതമാക്കും.
Watch Video Report