'സമരം ചെയ്യേണ്ടത് ഓണറേറിയമെന്ന ഔദാര്യത്തിന് വേണ്ടിയല്ല'; ആശാസമരത്തെ തള്ളി ഐഎൻടിയുസി

INTUC നിലപാട് തിരുത്തണമെന്ന് എം.എം ഹസ്സൻ

Update: 2025-03-24 07:59 GMT
Editor : Lissy P | By : Web Desk
സമരം ചെയ്യേണ്ടത് ഓണറേറിയമെന്ന ഔദാര്യത്തിന് വേണ്ടിയല്ല; ആശാസമരത്തെ തള്ളി ഐഎൻടിയുസി
AddThis Website Tools
Advertising

തിരുവനന്തപുരം :സെക്രട്ടറിയേറ്റിനു മുന്നിലെ സമരം ശക്തമാക്കി ആശമാർ. നിരാഹാര സമരം തുടരുന്ന ആശ പ്രവർത്തകരോട് അനുഭാവം പ്രകടിപ്പിച്ച് സമരവേദിയിൽ ആശമാർ കൂട്ട ഉപവാസം നടത്തുകയാണ്. അതിനിടെ SUCI യുടെ നേതൃത്വത്തിലുള്ള സമരത്തെ തള്ളി ഐഎൻടിയുസി രംഗത്തെത്തി. നിലപാടിൽ വെള്ളം ചേർക്കരുതെന്നും വേണ്ടത് സ്ഥിര വേതനമാണെന്നും ഐഎൻടിയുസിയുടെ മാസികയായ 'ഇന്ത്യൻ തൊഴിലാളി'യിലെ ലേഖനത്തിൽ പറയുന്നു.

'ലൈക്കും ഷെയറും ഓണറേറിയവും അല്ല, ആശമാർക്ക് വേണ്ടത് സ്ഥിര വേതനം' എന്ന തലക്കെട്ടിലാണ് ഐഎൻടിയുസി മുഖമാസികയായ 'ഇന്ത്യൻ തൊഴിലാളി'യിലെ ലേഖനം. കെപിസിസി നയരൂപീകരണ - ഗവേഷണ വിഭാഗം യൂത്ത് കൺവീനർ അനൂപ് മോഹന്റെ ലേഖനത്തിൽ രാഷ്ട്രീയക്കാരും സിനിമാ താരങ്ങളും സമരത്തെ സെൽഫി പോയിന്റ് ആക്കുന്നുവെന്ന വിമർശനവും ഉണ്ട്. എന്നാൽ ഐഎൻടിയുസിയുടെ നിലപാടിൽ പ്രസക്തിയില്ലന്നും അവർ നിലപാട് തിരുത്തണമെന്നും യുഡിഎഫ് കൺവീനർ എം.എം ഹസ്സൻ ആവശ്യപ്പെട്ടു.

അതിനിടെ, സുരേഷ് ഗോപിയെ ആശാ സമരപ്പന്തലിലേക്ക് ക്ഷണിച്ചതിനെ ന്യായീകരിച്ച് ആശാ സമരസമിതി നേതാവ് എസ് മിനി രംഗത്തെത്തി.സുരേഷ് ഗോപി വന്നത് സമരക്കാരിലാരെങ്കിലും ക്ഷണിച്ചിട്ട് ആകാമെന്നും അവർ പറഞ്ഞു. ഉദ്യോഗസ്ഥ തലത്തിലും മന്ത്രി തലത്തിലും ചർച്ചകൾ നടന്നെങ്കിലും ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിൽ ആശമാരുടെ രാപക്കൽ സമരം ഇന്ന് 43 ആം ദിവസത്തിൽ എത്തി നിൽക്കുകയാണ്.5 ദിവസമായി നിരാഹാര സമരം തുടരുന്ന ആശാ പ്രവർത്തകരോട് അനുഭാവം പ്രകടിപ്പിച്ചാണ് സമരവേദിയിൽ ഇന്ന് കൂട്ട ഉപവാസം നടക്കുകയാണ്. സമരവേദിയിൽ എത്തിച്ചേരാൻ കഴിയാത്ത ആശമാർ അതത് സെൻററുകളിലും പ്രത്യേക കേന്ദ്രങ്ങളിലുമിരുന്ന് ഉപവാസ സമരത്തിൽ പങ്കാളികളാകും.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News