ലബനാനിൽ ആക്രമണം ശക്തമാക്കാൻ ഇസ്രായേൽ; ഗസ്സയിലും ഇസ്രായേൽ ആക്രമണം തുടരുകയാണ്

നയതന്ത്ര പ്രശ്നപരിഹാരമാണ്​ ലബനാൻ- ഗസ്സ വിഷയത്തിൽ വേണ്ടതെന്ന്​ വിവിധ രാജ്യങ്ങൾ ആവശ്യപ്പെട്ടു

Update: 2024-10-15 02:02 GMT
Advertising

ബെയ്റൂത്ത്: ദക്ഷിണ ഹൈഫയിലെ സൈനിക കേന്ദ്രത്തിനുനേരെ​ ഹിസ്ബുല്ല നടത്തിയ ആക്രമണത്തിന് കനത്ത തിരിച്ചടി ഉറപ്പാണെന്ന്​ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ആക്രമണത്തിൽ നാല്​ ​സൈനികർ കൊല്ലപ്പെടുകയും 61 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു. ഹൈഫയിലെ സൈനിക ആസ്ഥാനം സന്ദർശിച്ച നെതന്യാഹു, ബെയ്​റൂത്ത്​ ഉൾപ്പെടെ ലബനാനിലെ എല്ലാ ഭാഗങ്ങളിലേക്കും ആ​ക്രമണം വ്യാപിപ്പിക്കുമെന്നും വ്യക്തമാക്കി.

ഇന്നലെ ഇസ്രായേൽ നടത്തിയ ആ​ക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടതായും അറുപതിലേറെ പേർക്ക്​ പരിക്കേറ്റതായും ലബനാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കിർയത്​ ഷ്​മോന ഉൾപ്പെടെ ഇസ്രായേൽ പ്രദേശങ്ങളിലെ സൈനിക കേന്ദ്രങ്ങൾക്കു നേരെ ഹിസ്​ബുല്ലയും തിരിച്ചടിച്ചു. പത്ത്​ ലക്ഷത്തിലേറെ ഇസ്രായേലികൾ മണിക്കൂറുകളാണ്​ ഭൂഗർഭ സുരക്ഷാ കേന്ദ്രങ്ങളിലും മറ്റും തങ്ങേണ്ടി വന്നത്​.

ഇസ്രായേലിനെ ചെറുക്കാൻ ഏറ്റവും ശക്​തമായ മിസൈലുകളും ആയുധങ്ങളും തങ്ങളുടെ പക്കൽ സജ്ജമാണെന്ന്​ വിവരിക്കുന്ന പുതിയ വീഡിയോ ഹിസ്​ബുല്ല പുറത്തുവിട്ടു. നെതന്യാഹുവിൻ്റെ അധ്യക്ഷതയിൽ രാത്രി ചേർന്ന സുരക്ഷാ മന്ത്രിസഭാ യോഗം ലബനാൻ, ഇറാൻ ആക്രമണം സംബന്ധിച്ച്​ വിശദചർച്ച നടത്തിയതായും റിപ്പോർട്ടുണ്ട്.

അതേസമയം, നയതന്ത്ര പ്രശ്നപരിഹാരമാണ്​ ലബനാൻ, ഗസ്സ വിഷയത്തിൽ വേണ്ടതെന്ന്​ ഇറ്റലി, ഫ്രാൻസ്​, ​ബ്രിട്ടൻ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഗസ്സയിലും ഇസ്രായേലിന്‍റെ കുരുതി വ്യാപകമാണ്​. അ​ഭ​യാ​ർ​ഥി​ക​ൾ താ​മ​സി​ക്കു​ന്ന ടെ​ന്റു​ക​ൾ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ ചു​ട്ടെ​രി​ച്ച ഇ​സ്രാ​യേ​ൽ സേ​ന നു​സൈ​റാ​ത്തി​ൽ അ​ഭ​യാ​ർ​ഥി ക്യാ​മ്പാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളി​നും ബോം​ബി​ട്ടു. ര​ണ്ടി​ട​ങ്ങ​ളി​ലും മുപ്പതോളം പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക്​ പരി​ക്കുണ്ട്​.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News