'ഒരു ബിസ്ക്കറ്റും ചായയുമാണ് ഇന്ന് കഴിച്ചത്... വേറൊന്നും കിട്ടിയില്ല..'; ദുരന്തഭൂമിയിലെ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഭക്ഷണം കിട്ടിയില്ലെന്ന് പരാതി

കാലാവധി കഴിഞ്ഞ ബ്രഡ് ആണ് സന്നദ്ധപ്രവര്‍ത്തകര്‍ക്ക് കഴിക്കാന്‍ കിട്ടിയതെന്നും പരാതി

Update: 2024-08-04 10:40 GMT
Editor : ദിവ്യ വി | By : Web Desk
Advertising

മേപ്പാടി: ദുരന്തഭൂമിയിൽ സ്വന്തം ജീവൻ പോലും പണയം വെച്ച് രക്ഷാപ്രവർത്തനം നടത്തുന്ന സന്നദ്ധസേവകര്‍ക്ക് ഭക്ഷണം ലഭിച്ചില്ലെന്ന് പരാതി. ഇന്ന് രാവിലെ മുതൽ ഒരു ബിസ്‌ക്കറ്റും ചായയുമാണ് ലഭിച്ചതെന്നും വേറൊന്നും കിട്ടിയില്ലെന്നും സന്നദ്ധവേനത്തിനെത്തിയ വളണ്ടിയർമാർ. 'ഇന്ന് ഞങ്ങൾക്ക് ഇവിടെ നിന്ന് ഒരുഭക്ഷണവും തന്നില്ല. രാവിലെ മുതൽ മുകളിലേക്ക് പോയതാണ്. മുട്ടിനൊപ്പം ചെളിയിൽ നിന്നാണ് ഞങ്ങൾ പണിയെടുക്കുന്നതെന്നും' ഇവർ പറയുന്നു. രക്ഷാപ്രവർത്തനം നടത്തുന്ന ഫയർ ആന്റ് റെസ്‌ക്യു ഉദ്യോഗസ്ഥർക്കോ ഡോഗ് സ്‌ക്വാഡിലുള്ളവർക്കോ വെള്ളം പോലും കിട്ടുന്നില്ലെന്നും ഇവർ പറയുന്നു.

അതേസമയം ലഭിച്ച ബ്രഡിൽ പൂപ്പൽ ഉണ്ടായിരുന്നതായും പരാതിയുണ്ട്. കാലാവധി കഴിഞ്ഞ ബ്രഡ് ആണ് രക്ഷാപ്രവർത്തകർക്ക് കിട്ടിയത്. പലരും ഇത് കഴിച്ചിരുന്നുവെന്നും ഇവർ പറയുന്നു. മാറിതാമസിച്ച ദുരിത ബാധിതർക്ക് ഭക്ഷണം ലഭിച്ചില്ലെന്നും ആരോപണമുണ്ട്.

Full View




Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News