'വീട്ടമ്മയുടെ പീഡന പരാതിക്ക് പിന്നിൽ ഗൂഢാലോചന'; റിപ്പോർട്ടർ ചാനലിനെതിരെ ഡിവൈഎസ്പി വി.വി ബെന്നി

വാർത്താവിതരണ മന്ത്രാലയത്തിന് ഡിവൈഎസ്പി ബെന്നി നൽകിയ പരാതി സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു

Update: 2024-10-10 07:11 GMT
Editor : rishad | By : Web Desk
Advertising

തിരുവനന്തപുരം: റിപ്പോർട്ടർ ചാനലിനെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎസ്പി വി.വി ബെന്നി. വീട്ടമ്മയുടെ പീഡന പരാതിക്ക് പിന്നിൽ റിപ്പോർട്ടർ ചാനലിന്റെ ഗൂഢാലോചനയാണെന്നാണ് ബെന്നി ആരോപിക്കുന്നത്.

ഇതു സംബന്ധിച്ച് വാർത്താവിതരണ മന്ത്രാലയത്തിന് ബെന്നി നൽകിയ പരാതി സർക്കാർ ഹൈക്കോടതിയിൽ സമർപിച്ചു.

കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ രേഖകള്‍ സമര്‍പ്പിച്ചത്. എസ്പി, ഡിജിപി എന്നിവർക്ക് സമർപ്പിച്ച പരാതികളും സർക്കാർ കോടതിക്ക് കൈമാറി. സർക്കാർ കൈമാറിയ രേഖകളുടെ പകർപ്പ് മീഡിയവണിന് ലഭിച്ചു.

മുട്ടിൽമരം മുറി കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് തടയാനാണ് വീട്ടമ്മയെ ഉപയോഗിച്ച് ചാനൽ വ്യാജ ആരോപണം ഉന്നയിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ബെന്നി നേരത്തെ പരാതി നൽകിയിരുന്നു. ഗൂഢാലോചന അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. എസ്പി സുജിത് ദാസും, സിഐയും പീഡിപ്പിച്ചെന്നും ഡിവൈഎസ്പി വി.വി ബെന്നി മോശമായി പെരുമാറിയെന്നുമായിരുന്നു യുവതി ചാനലിലൂടെ നടത്തിയ ആരോപണം.

വിവാദമായ മുട്ടിൽ മരംമുറിക്കേസിൽ പ്രതികളായ റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ ,ആന്റോ അഗസ്റ്റിൻ എന്നിവരെ അറസ്റ്റ് ചെയ്തത് അന്വേഷണ ഉദ്യോഗസ്ഥനായ വി.വി ബെന്നിയുടെ നേതൃത്വത്തിലായിരുന്നു.

മുട്ടിൽ മരംമുറി കേസിൽ അന്വേഷണ ചുമതലയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് താനൂർ ഡിവൈഎസ്പി വി.വി ബെന്നി ഡിജിപിക്ക് നേരത്തെ കത്തയച്ചിരുന്നു. മുട്ടിൽമരം മുറി കേസ് പ്രതികൾ സ്വന്തം ചാനൽ ഉപയോഗിച്ച് തന്നെയും പൊലീസിനെയും അപകീർത്തിപ്പെടുത്തുന്നതായി ഡിജിപിയ്ക്ക് അയച്ച കത്തിൽ ബെന്നി വ്യക്തമാക്കിയിരുന്നു.

Watch Video Report

Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News