സിപിഎം സെമിനാറിൽനിന്ന്‌ ആർ ചന്ദ്രശേഖരനെ വിലക്കിയത് ദൗർഭാഗ്യകരം: എംവി ജയരാജൻ

സംവാദങ്ങളെ ഭയക്കുന്ന കോൺഗ്രസിന് കേരളത്തിൽ ഉത്തർപ്രദേശിനേക്കാൾ വലിയ പതനമായിരിക്കും ഉണ്ടവുകയെന്നും എംവി ജയരാജൻ

Update: 2022-03-19 19:23 GMT
Advertising

സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽനിന്ന്‌ ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരനെ കോൺഗ്രസ് നേതൃത്വം വിലക്കിയത് ദൗർഭാഗ്യകരമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ. സെമിനാറിൽ പങ്കെടുക്കാൻ പയ്യന്നൂരിൽ അദ്ദേഹം എത്തിയെങ്കിലും പങ്കെടുക്കരുതെന്ന് കെപിസിസി പ്രസിഡന്റു തന്നെ നിർദേശിച്ചുവെന്നാണ് മനസിലാക്കുന്നതെന്നും സംഘാടകരോടും സെമിനാറിൽ പങ്കെടുക്കുന്നവരോടും ഇത്തരമൊരു അസാധാരണ സാഹചര്യമുണ്ടായതിൽ ഖേദം പ്രകടിപ്പിച്ചാണ് അദ്ദേഹം മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമി, ബിജെപി നേതാക്കളുമായടക്കം വേദിപങ്കിടുന്ന കോൺഗ്രസാണ് നേതാക്കളെ സിപിഎം വേദിയിൽ നിന്ന് വിലക്കുന്നതെന്നും കെ സുധാകരൻ ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയുമായി വേദി പങ്കിട്ടിട്ടുണ്ടെന്നും ജയരാജൻ പറഞ്ഞു. ആശയസംവാദങ്ങളുടെ വേദിയെപ്പോലും കോൺഗ്രസുകാർ ഭയക്കുന്നുവെന്നതിന്റെ തെളിവാണിതെന്നും സംവാദങ്ങളെ ഭയക്കുകയും വിവാദങ്ങളുടെ പിന്നാലെ പോവുകയും ചെയ്യുന്ന കോൺഗ്രസിന് കേരളത്തിൽ ഉത്തർപ്രദേശിനേക്കാൾ വലിയ പതനമായിരിക്കും ഉണ്ടവുകയെന്നും എംവി ജയരാജൻ പറഞ്ഞു.

It is unfortunate that R Chandrasekharan was banned from the CPM seminar: MV Jayarajan

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News