ആനക്കൊമ്പ് കേസ്: ഹരജി തള്ളിയതിനെതിരെ മോഹൻലാൽ ഹൈക്കോടതിയിൽ

മജിസ്‌ട്രേറ്റ് കോടതി വസ്തുതകളും നിയമവശങ്ങളും പരിശോധിച്ചല്ല നടപടിയെടുത്തതെന്ന് മോഹൻലാൽ ഹൈക്കോടതിയെ അറിയിച്ചു

Update: 2022-08-27 14:21 GMT
Advertising

കൊച്ചി: ആനക്കൊമ്പ് കേസ് പിൻവലിക്കാനുള്ള സർക്കാർ ഹരജി തള്ളിയതിനെതിരെ നടൻ മോഹൻലാൽ ഹൈക്കോടതിയെ സമീപിച്ചു. പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം.

താരത്തിന്റെ വീട്ടിൽ നിന്നും ആനക്കൊമ്പ് പിടികൂടിയതുമായി ബന്ധപ്പെട്ട കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമീപിച്ച ഹരജിയാണ് പെരുമ്പാവൂർ മജിസ്‌ട്രേറ്റ് തള്ളിയത്. ഈ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മോഹൻലാൽ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

Full View

മജിസ്‌ട്രേറ്റ് കോടതി വസ്തുതകളും നിയമവശങ്ങളും പരിശോധിച്ചല്ല നടപടിയെടുത്തതെന്നും തനിക്കെതിരെ തെളിവില്ലാത്തതിനാലാണ് സർക്കാർ കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയതെന്നും മോഹൻലാൽ ഹൈക്കോടതിയെ അറിയിച്ചു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News