കെ.ടി ജലീലിനെതിരെ സമസ്ത, വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ടതിൽ ജലീലിന് അജണ്ട; നാസർ ഫൈസി കൂടത്തായി
കഴിഞ്ഞ വഖഫ് ബോർഡ് കൈകാര്യം ചെയ്തത കെ.ടി ജലീലാണ്. ഇന്ന് മന്ത്രി വി അബ്ദുറഹമാനിലൂടെ അദ്ദേഹം തന്റെ അജണ്ട നടപ്പിലാക്കുകയാണ്. ജലീലിന്റെ കയ്യിലെ പാവയായി അബ്ദുറഹ്‌മാൻ മാറി
കെ.ടി ജലീലിനെതിരെ സമസ്ത. വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ടതിൽ ജലീലിന് അജണ്ടയെന്ന് നാസർ ഫൈസി കൂടത്തായി. മുസ്ലീം സംഘടനകൾക്കിടയിൽ ധ്രുവീകരണമുണ്ടാക്കുകയാണ് ജലീലിന്റെ പണിയെയെന്നും നാസർ ഫൈസി പറഞ്ഞു.
''വഖഫ് ബോർഡിൽ സമസ്തക്കാണ് ഏറ്റവും കൂടുതൽ പള്ളികളുള്ളത്. അതുകൊണ്ടു തന്നെ സമസ്തക്ക വഖഫ് ബോർഡിൽ കൂടുതൽ പ്രധിനിത്യം ലഭിക്കും. കെടി ജലീലിന് മറ്റു പല മുസ്ലിം സംഘടനകൾക്കും ബോർഡിൽ പ്രധിനിത്യം നൽകണമെന്ന് ആഗ്രഹമുള്ളയാളാണ്. അവർക്ക് നിലവിലെ സാഹചര്യത്തിൽ പ്രധിനിത്യം ലഭിക്കുകയുമില്ല. എങ്കിൽ പിന്നെ സമസ്തക്കും വേണ്ട എന്ന നിലപാടാണ് ജലീലിന്''. നാസർ ഫൈസി പറഞ്ഞു
കഴിഞ്ഞ വഖഫ് ബോർഡ് കൈകാര്യം ചെയ്തത കെ.ടി ജലീലാണ്. ഇന്ന് മന്ത്രി വി അബ്ദുറഹമാനിലൂടെ അദ്ദേഹം തന്റെ അജണ്ട നടപ്പിലാക്കുകയാണ്. ജലീലിന്റെ കയ്യിലെ പാവയായി അബ്ദുറഹ്‌മാൻ മാറി. കേരളത്തിന് ഇത് അപമാനമാണ്. മുസ്ലിം സമുദായത്തിന്റെ അട്ടിപ്പേറവകാശം സ്വയം ഏറ്റെടുക്കുന്ന ആളാണ് കെടി ജലീൽ. ഇതുകൊണ്ടാണ് വഖഫ് വിഷയത്തിൽ കൂടുതൽ വാദങ്ങളുമായി നിരന്തരം രംഗത്ത് വരുന്നത്. എൽഡിഎഫ് സർക്കാർ മുസ്ലീം സമുദായത്തെ നിരന്തരം വേട്ടയാടുകയാണ്. ഇനിയുമിത് തുടർന്നാൽ ദൂരവ്യാപകമായ വിപത്ത് ഗവർമെന്റ് നേരിടേണ്ടി വരുമെന്നും നാസർ ഫൈസി കൂട്ടിച്ചേർത്തു.
വഖഫ് ബോർഡ് പിഎസസിക്ക് വിട്ടതിൽ സമസ്തയുടെ പ്രത്യക്ഷ സമരം ഇന്നു മുതൽ തുടങ്ങും.