ഫാഷിസത്തിനെതിരായ ജനാധിപത്യ പോരാട്ടത്തിന് കരുത്ത് പകരുന്ന വിധി: ജമാഅത്തെ ഇസ്ലാമി
സുപ്രിംകോടതി വിധി രാജ്യത്ത് ഫാഷിസത്തിനെതിരായ ജനാധിപത്യ പോരാട്ടത്തിന് കരുത്ത് പകരുമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീർ എം.ഐ അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു.
Update: 2023-04-05 15:40 GMT
കോഴിക്കോട് : മീഡിയവണിനെതിരായ വിലക്ക് നീക്കി ലൈസൻസ് പുതുക്കി നൽകാൻ കേന്ദ്ര സർക്കാറിന് നിർദേശം നൽകിയ സുപ്രിംകോടതി വിധി രാജ്യത്ത് ഫാഷിസത്തിനെതിരായ ജനാധിപത്യ പോരാട്ടത്തിന് കരുത്ത് പകരുമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീർ എം.ഐ അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു. തീർത്തും അന്യായമായിരുന്നു ലൈസൻസ് പുതുക്കി നൽകാതെ പ്രവർത്തന സ്വാതന്ത്ര്യം നിഷേധിച്ച നടപടി. പൗരാവകാശത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും എതിരെയായിരുന്നു ഭരണകൂടം കയ്യുയർത്തിയത്. ദേശസുരക്ഷയുടെ പേരിൽ പൗരാവകാശങ്ങളെ തടയുന്ന ഫാഷിസ്റ്റ് ഭരണകൂട ക്രമത്തിന് തടയിടുകയാണ് സുപ്രിംകോടതി ചെയ്തത്. ഇന്ത്യൻ മാധ്യമ സ്വാതന്ത്ര്യചരിത്രത്തിലെ സുപ്രധാന അധ്യായമാണ് പരമോന്നത കോടതിയുടെ തീർപ്പെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.