കോഴിക്കോട് ഇറങ്ങേണ്ട ജിദ്ദ വിമാനം കൊച്ചിയിലിറക്കി; വിമാനത്തിൽ നിന്നിറങ്ങാതെ യാത്രക്കാരുടെ പ്രതിഷേധം
ഉംറ തീർഥാടകരടക്കം വിമാനത്തിലുണ്ടായിരുന്നു
Update: 2023-05-26 09:40 GMT
കൊച്ചി: കോഴിക്കോട് ഇറങ്ങേണ്ട ജിദ്ദ വിമാനം കൊച്ചിയിലിറക്കിയതിന് പിന്നാലെ പ്രതിഷേധവുമായി യാത്രക്കാർ. വിമാനത്തിൽ നിന്നിറങ്ങാൻ കൂട്ടാക്കാതെയാണ് യാത്രക്കാരുടെ പ്രതിഷേധം. എന്തുകൊണ്ടാണ് വിമാനം കൊച്ചിയിലിറക്കിയതെന്നോ കോഴിക്കോടേക്ക് യാത്രക്കാരെ എങ്ങനെ എത്തിക്കമെന്നോ സംബന്ധിച്ച വിവരങ്ങൾ വിമാനത്താവള അധികൃതർ നൽകിയിട്ടില്ല. രണ്ടുമണിക്കൂറിന് ശേഷമാണ് തങ്ങൾക്ക് ഭക്ഷണം പോലും എത്തിച്ചുതന്നതെന്ന് യാത്രക്കാർ പറയുന്നു.
സ്‌പെയിസ് ജെറ്റ് SG 36 വിമാനമാണ് കൊച്ചിയിലിറക്കിയത്. ജിദ്ദയിൽ നിന്ന് വ്യാഴാഴ്ച രാവിലെ പുറപ്പെടേണ്ട വിമാനം ഇന്ന് പുലർച്ചെ നാലിനാണ് പുറപ്പെട്ടത്. ഉംറ തീർഥാടകരടക്കം വിമാനത്തിലുണ്ടായിരുന്നു.
updating