വൈദികര്‍ക്കെതിരെ കേസെടുത്ത് ബിജെപി സര്‍ക്കാര്‍ ജയിലിലടയ്ക്കുന്നു: ജോണ്‍ ദയാല്‍
മണിപ്പൂർ ജർമനിയെക്കാൾ അടുത്താണെന്നത് പ്രധാനമന്ത്രി മനസിലാക്കണമെന്നും ജോൺ ചൂണ്ടിക്കാട്ടി
Update: 2024-12-24 05:23 GMT
ഡല്‍ഹി: മതപരിവർത്തന നിയമത്തിന്‍റെ അടിസ്ഥാനത്തിൽ ക്രിസ്മസ് ആഘോഷിക്കാനാവാതെ 65 പേർ ജയിലിലാണെന്ന് സമൂഹ്യപ്രവർത്തകൻ ജോൺ ദയാൽ വൈദികരെ ബിജെപി സർക്കാർ കേസെടുത്ത് ജയിലിലടക്കുകയാണെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.
ജർമനിയിൽ ക്രിസ്മസ് ദിനത്തിലെ ആഘോഷത്തിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയതിനെപ്പറ്റിയാണ് മോദി സാരിക്കുന്നത്. എന്നാൽ മണിപ്പൂർ ജർമനിയെക്കാൾ അടുത്താണെന്നത് പ്രധാനമന്ത്രി മനസിലാക്കണമെന്നും ജോൺ ചൂണ്ടിക്കാട്ടി. ജർമനിയിൽ ക്രിസ്മസ് ദിനത്തിലെ ആഘോഷത്തിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയതിനെപ്പറ്റിയാണ് മോദി സംസാരിക്കുന്നത്. മണിപ്പൂർ ജർമനിയെക്കാൾ അടുത്താണ്. എന്തുകൊണ്ടാണ് മണിപ്പൂരിനെക്കുറിച്ച് പ്രധാനമന്ത്രി സംസാരിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.