എ.കെ.ജി സെന്റർ ആക്രമണം; ജിതിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ജിതിന് എതിരെ ഏഴു കേസുകൾ ഉണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

Update: 2022-09-29 01:40 GMT
Advertising

തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണ കേസിലെ പ്രതിയും യൂത്ത് കോൺ​ഗ്രസ് നേതാവുമായ ജിതിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക.

എ.കെ.ജി സെന്ററിലേക്ക് ജിതിൻ എറിഞ്ഞത് ബോംബ് തന്നെയെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. രാജ്യത്ത് നിരോധിച്ച പൊട്ടാസ്യം ക്ലോറൈറ്റിന്റെ സാന്നിധ്യം ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

ജിതിന് എതിരെ ഏഴു കേസുകൾ ഉണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. എന്നാൽ കേസ് രാഷ്ട്രീയ നാടകമാണെന്ന നിലപാട് പ്രതിഭാഗം ആവർത്തിച്ചിരുന്നു.

പ്രതി ജിതിനെ കഴിഞ്ഞദിവസം എ.കെ.ജി സെന്ററിലെത്തിച്ച് തെളിവെടുത്തിരുന്നു. മാധ്യമങ്ങളെ അറിയിക്കാതെ പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു തെളിവെടുപ്പ്. പ്രതി സഞ്ചരിച്ച സ്‌കൂട്ടറിനെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം.

പ്രതി ധരിച്ച ഷൂസ് ഉൾപ്പെടെയുള്ള തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞുവെന്ന് പറയുമ്പോഴും പ്രധാന തെളിവായിട്ടുള്ള ടീഷർട്ട് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കൃത്യം നടത്തുമ്പോൾ ധരിച്ചിരുന്ന ഈ ടീഷർട്ട് കായലിൽ ഉപേക്ഷിച്ചെന്ന് പ്രതി പറഞ്ഞതായി അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. പ്രതി സഞ്ചരിച്ച സ്‌കൂട്ടർ കണ്ടെത്തിയിട്ടില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിട്ടുണ്ട്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News