കെ.റെയിൽ ഡി.പി.ആറിൽ മാറ്റമാകാം; ജനങ്ങൾക്ക് വേണ്ടി ഏതും മാറ്റുമെന്ന് എം.വി ഗോവിന്ദൻ

'എല്ലാം മാറുന്ന ഈ പ്രപഞ്ചത്തിൽ ഡി.പി.ആർ മാറില്ല എന്ന ഒരു ധാരണ വേണ്ട'

Update: 2022-05-09 07:49 GMT
Editor : Lissy P | By : Web Desk
M. V. Govindan, cpm, political news
AddThis Website Tools
Advertising

തിരുവനന്തപുരം: കെ.റെയിൽ ഡി.പി.ആറിൽ മാറ്റമാകാമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ. 'ജോലി തുടങ്ങിയ ശേഷം വേണമെങ്കിലും ഡി.പി.ആറിൽ മാറ്റമാകാം. എല്ലാം മാറുന്ന ഈ പ്രപഞ്ചത്തിൽ ഡി.പി.ആർ മാറില്ല എന്ന ഒരു ധാരണ വേണ്ട.കെ റെയിൽ ഡിപിആർ മാറില്ല എന്നത് തെറ്റിദ്ധാരണയാണ്. മാറ്റമില്ലാത്തതായി മാറ്റം മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

'ജനങ്ങൾക്ക് വേണ്ടി ഏതും മാറ്റി ശരിയായ ദിശയിലേക്ക് മുന്നോട്ട് കൊണ്ട് പോവുകയാണ് ചെയ്യുക. കെ.റെയിൽ നടപ്പിലാക്കിയില്ലെങ്കിൽ കേരളം പിന്നോട്ട് പോകും. കെ റെയിലിന്റെ പേരിൽ ആരെയും ഉപദ്രവിക്കുന്ന ഒന്നും സർക്കാർ ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News