ഇന്നലെ പൊലീസാണ് വന്നത്; നാളെ കൊടി സുനിമാർ വന്നു കുറ്റിയടിക്കും- കെ. സുധാകരൻ

'സ്വന്തം വീട്ടിൽ നിന്ന് വലിച്ചിഴയ്ക്കപ്പെട്ട സ്ത്രീകളും, അമ്മമാരെ വലിച്ചെറിയുന്നത് കണ്ടു വിതുമ്പിയ കുഞ്ഞുങ്ങളും കേരളത്തിന് കന്നിക്കാഴ്ചയായിരുന്നു. ഇനിയുമിത് അനുവദിച്ചു കൊടുക്കണോ?'

Update: 2022-05-20 11:25 GMT
Editor : Nidhin | By : Web Desk
Advertising

പിണറായി സർക്കാരിന് വോട്ട് ചെയ്താൽ കേരളം ഒരുു നന്ദിഗ്രാമായി മാറുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ.

ഈ നാടിനെ ആകമാനം വിറ്റും സ്വന്തം കുടുംബത്തെയും പാർട്ടിയെയും വളർത്തിക്കോളാമെന്നുള്ള സത്യപ്രതിജ്ഞ ചെയ്താണ് പിണറായി വിജയൻ വീണ്ടും അധികാരമേറ്റതെന്ന് അദ്ദേഹം ആരോപിച്ചു.

' സ്വന്തം വീട്ടിൽ നിന്ന് വലിച്ചിഴയ്ക്കപ്പെട്ട സ്ത്രീകളും, അമ്മമാരെ വലിച്ചെറിയുന്നത് കണ്ടു വിതുമ്പിയ കുഞ്ഞുങ്ങളും കേരളത്തിന് കന്നിക്കാഴ്ചയായിരുന്നു. ഇനിയുമിത് അനുവദിച്ചു കൊടുക്കണോ? രാഷ്ട്രീയ ഭിന്നിപ്പിന്റെ മാത്രം പേരിൽ പിണറായി സർക്കാരിന് വോട്ട് ചെയ്യാൻ തീരുമാനിക്കുന്ന ആരെങ്കിലുമുണ്ടെങ്കിൽ, ഓർക്കുക... നിങ്ങളിവിടെ സൃഷ്ടിക്കാൻ പോകുന്നത് മറ്റൊരു നന്ദിഗ്രാമാണ്.'- കെ. സുധാകരൻ പറഞ്ഞു.

' നെയിം ബോർഡ് വച്ച പൊലീസുകാരാണ് ഇന്നലെകളിൽ നിങ്ങളുടെ ഉറക്കമുണർത്തി, അനുവാദമില്ലാതെ വീടിനകത്തു കയറി ആ കമ്മീഷൻ കുറ്റി കുത്തിയതെങ്കിൽ നാളെകളിൽ ജയിലുകളിൽ നിന്ന് കൊടി സുനിമാരെ ഇറക്കി സിപിഎം ആ കൃത്യം നിർവഹിക്കും. ബംഗാളിലെ സാധാരണക്കാരെ കുടിയൊഴിപ്പിക്കാൻ കൈയ്യിൽ തോക്കും കൊടുത്ത് സിപിഎം പറഞ്ഞു വിട്ടത് ഇത്തരത്തിലുള്ള ക്രിമിനലുകളെയാണ്. ഇവിടെയും അതാവർത്തിക്കപ്പെടണോ?' അദ്ദേഹം കൂട്ടിച്ചേർത്തു.

Full View

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News