കള്ളപ്പണക്കേസ്: കെ.സുരേന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരായേക്കില്ല
ചൊവ്വാഴ്ച തൃശൂര്‍ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ടാണ് സുരേന്ദ്രന് നോട്ടീസ് നല്‍കിയിരിക്കുന്നത്.
കള്ളപ്പണക്കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരായേക്കില്ല. കോടതി നിര്‍ദേശം ലഭിക്കാതെ കേസുമായി സഹകരിക്കേണ്ടതില്ലെന്നാണ് ബി.ജെ.പി തീരുമാനം. ചൊവ്വാഴ്ച കാസര്‍കോട് നടക്കാനിരിക്കുന്ന ഭാരവാഹി യോഗത്തില്‍ സുരേന്ദ്രന്‍ പങ്കെടുക്കും.
ചൊവ്വാഴ്ച രാവിലെ തൃശൂര്‍ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ടാണ് സുരേന്ദ്രന് നോട്ടീസ് നല്‍കിയിരിക്കുന്നത്. മൂന്നരക്കോടിയോളം രൂപ കള്ളപ്പണമായി എത്തിയെന്നാണ് പൊലീസിന്റെ നിഗമനം.
തൃശൂര്‍- എറണാകുളം ഹൈവേയിലെ കൊടകരയില്‍ നടന്ന ഒരു അപടകത്തിന് ശേഷമുണ്ടായ കവര്‍ച്ചയില്‍ നിന്നാണ് കേരളത്തിലെ ബി.ജെ.പി നേതൃത്വത്തെ മുഴുവന്‍ ആരോപണത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ കള്ളപ്പണക്കേസിന്റെ തുടക്കം. ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെയായിരുന്നു അപകടം. മൂന്നരക്കോടി രൂപയാണ് കവര്‍ന്നിരുന്നത്. തെരഞ്ഞെടുപ്പ് ആവശ്യത്തിനായി ബി.ജെ.പി സംസ്ഥാനത്തെത്തിച്ച ഫണ്ടാണ് കവര്‍ന്നത് എന്നാണ് പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്.