ശാരദ കൊലക്കേസ്: പ്രതി കുറ്റക്കാരനെന്ന് കോടതി; ശിക്ഷ ജൂലൈ 19ന്

2016 ഡിസംബര്‍ 9നാണ് ശാരദ കൊല്ലപ്പെട്ടത്. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് ഒറ്റക്ക് താമസിക്കുകയായിരുന്നു ഇവര്‍. സംഭവ ദിവസം രാത്രി ഒമ്പത് മണിക്ക് പ്രതി വെള്ളം ആവശ്യപ്പെട്ട് ശാരദയുടെ വീട്ടില്‍ പ്രവേശിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

Update: 2021-07-15 16:00 GMT
Advertising

പീഡനശ്രമം എതിര്‍ത്തതിന് കടക്കാവൂര്‍ സ്വദേശിയായ ശാരദയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരനെന്ന് കോടതി. കടക്കാവൂര്‍ കീഴാറ്റിങ്ങല്‍ അപ്പൂപ്പന്‍നട ക്ഷേത്രത്തിന് സമീപം ചുരുവിള പുത്തന്‍വീട്ടില്‍ മണികണ്ഠനാണ് കേസിലെ പ്രതി. ശിക്ഷ ജൂലൈ 19ന് വിധിക്കും.

2016 ഡിസംബര്‍ 9നാണ് ശാരദ കൊല്ലപ്പെട്ടത്. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് ഒറ്റക്ക് താമസിക്കുകയായിരുന്നു ഇവര്‍. സംഭവ ദിവസം രാത്രി ഒമ്പത് മണിക്ക് പ്രതി വെള്ളം ആവശ്യപ്പെട്ട് ശാരദയുടെ വീട്ടില്‍ പ്രവേശിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പീഡനശ്രമം എതിര്‍ത്ത ശാരദ ബഹളംവെച്ചപ്പോള്‍ പ്രതി തന്റെ കയ്യിലുണ്ടായിരുന്ന കത്തികൊണ്ട് ശാരദയുടെ നെഞ്ചില്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു.

ദൃക്‌സാക്ഷികളില്ലാത്ത ശാരദ കൊലക്കേസില്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 32 സാക്ഷികള്‍, 49 രേഖകള്‍, 21 തൊണ്ടി മുതലുകളും കോടതിയില്‍ ഹാജരാക്കി.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News