തിരുവനന്തപുരത്ത് ജയിലിൽ നിന്നിറങ്ങിയ കാപ്പ കേസ് പ്രതിയെ വെട്ടിക്കൊന്നു
കാപ്പ കേസിൽ ജയിലിലായിരുന്ന അനീഷാണ് കൊല്ലപ്പെട്ടത്. നരുവാമൂട് ഹോളോ ബ്രിക്സ് കടയ്ക്കുള്ളിൽ വെട്ടി കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
തിരുവനന്തപുരത്ത് കാപ്പ കേസ് പ്രതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കാപ്പ കേസിൽ ജയിലിലായിരുന്ന അനീഷാണ് കൊല്ലപ്പെട്ടത്. നരുവാമൂട് ഹോളോ ബ്രിക്സ് കടയ്ക്കുള്ളിൽ വെട്ടി കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞയാഴ്ചയാണ് കാപ്പ ചുമത്തപ്പെട്ട് ജയിലിലായിരുന്ന അനീഷ് പുറത്തിറങ്ങുന്നത്. പുറത്തിറങ്ങിയ അന്ന് തന്നെ വീട്ടമ്മയുടെ മാല മോഷ്ടിച്ച് ഒളിവിലായിരുന്നു ഇയാൾ. ഒരു കൊലപാതകക്കേസിലും, നാല് വധശ്രമക്കേസിലും ചില കവർച്ചാ കേസുകളിലും പ്രതിയാണ് അനീഷ്. വിയ്യൂർ ജയിലിൽ തടവിലായിരുന്നു.
ഹോളോ ബ്രിക്സ് നിർമ്മാണ ശാലയിൽ തങ്ങുകയായിരുന്ന അനീഷിനെ ഒരു സംഘം രാത്രിയെത്തി വെട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് വിവരം. കാട്ടാക്കട ഡി.വൈ.എസ്‍.പി സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് സ്ഥിതിഗതികൾ പരിശോധിച്ച് വരികയാണ്. കൃത്യത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല.