കേരളത്തിൽ നിന്നുള്ളവർക്ക് ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധമാക്കി കർണാടക

Update: 2021-06-29 03:46 GMT
Advertising

കേരളത്തില്‍ നിന്നും വരുന്ന രോഗികൾ ഉൾപ്പടെയുള്ളവര്‍ക്ക് കര്‍ണാടക ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. നിയന്ത്രണം ഇന്നലെ അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. കേരളത്തിൽ ഡെല്‍റ്റ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് നിയന്ത്രണം കർശനമാക്കുന്നതെന്ന് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണർ ഡോ. രാജേന്ദ്ര പറഞ്ഞു. തലപ്പാടി ഉള്‍പ്പെടെ അതിര്‍ത്തി മേഖലകളില്‍ പരിശോധന കർശനമാക്കും. ഇതിനായി അതിർത്തികളിൽ പ്രത്യേക സംവിധാനം ഒരുക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

തലപ്പാടി ഉൾപ്പെടയുള്ള അതിർത്തികളിൽ ഇതിനായി കൂടുതൽ സേനയെ വിന്യസിച്ചു. ആർ.ടി.പി.സി.ആർ ഫലം ലഭിക്കാൻ മണിക്കൂറുകൾ എടുക്കുമെന്നതിനാൽ ചികിത്സ ഉൾപ്പെടെ അത്യാവശ്യങ്ങൾക്ക് കർണാടകയിലേക്ക് പോകുന്നവർക്ക് കർണാടകയുടെ തീരുമാനം തിരിച്ചടിയാകും.

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News