ക്വാറന്റൈൻ പിൻവലിക്കണം : കർണാടകയോട് കേരളം

Update: 2021-09-01 15:23 GMT
Advertising

സംസ്ഥാനത്ത് നിന്നെത്തുന്നവർക്ക് നടപ്പാക്കിയ  നിർബന്ധിത ക്വാറന്റൈൻ പിൻവലിക്കണമെന്ന് കർണാടകയോട് അഭ്യർത്ഥിച്ച് കേരളം. ഈ ആവശ്യം ഉന്നയിച്ച്  കേരള ചീഫ് സെക്രട്ടറി കർണാടകക്ക് കത്ത് നൽകി. സംസ്ഥാനന്തര യാത്രകൾക്ക് കേന്ദ്രാനുമതി ഉള്ളതാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. 

കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ഒരാഴ്ചത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ കർണാടക കഴിഞ്ഞ ദിവസം നിര്‍ബന്ധമാക്കിയിരുന്നു . ഏഴ് ദിവസത്തിന് ശേഷം ആര്‍.ടി പി.സി.ആര്‍ ടെസ്റ്റില്‍ നെഗറ്റീവായാല്‍ മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കൂ. അല്ലെങ്കില്‍ നെഗറ്റീവാകുന്നത് വരെ നിരീക്ഷണത്തില്‍ തുടരണമെന്നും കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. 

വിദ്യാർത്ഥികൾക്ക് ക്വാറന്റൈനിൽ ഇളവ് 

കർണാടകയിൽ പരീക്ഷ എഴുതാൻ എത്തുന്ന കേരളത്തിലെ വിദ്യാർത്ഥികൾക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിൽ ഇളവ്. കോവിഡ് രഹിത സർട്ടിഫിക്കറ്റുമായി എത്തണം. രക്ഷിതാക്കളിൽ ഒരാളോടൊപ്പം എത്തി വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാം. മൂന്നു ദിവസത്തിലധികം കർണാടകയിൽ തങ്ങാൻ പാടില്ല

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News