'ദിവ്യയ്‌ക്കെതിരെ കർശന നടപടിയുണ്ടാകും; അന്വേഷണത്തിൽ സർക്കാർ ഇടപെടില്ല'; എൽഡിഎഫ് യോഗത്തിൽ മുഖ്യമന്ത്രി

ഇടതു മുന്നണി യോഗത്തിൽ നടത്തിയ അധ്യക്ഷ പ്രസംഗത്തിലായിരുന്നു മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്

Update: 2024-10-21 15:14 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി.പി ദിവ്യയ്‌ക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി. എത്രയും പെട്ടെന്ന് പൊലീസ് അന്വേഷണം പൂർത്തിയാക്കും. അന്വേഷണത്തിൽ സർക്കാർ ഒരുതരത്തിലും ഇടപെടില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി. ഇടതു മുന്നണി യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സംഭവത്തിൽ പരാതി ഉയർന്നതിനു പിന്നാലെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തുനിന്ന് ദിവ്യയെ ഒഴിവാക്കിയിരുന്നുവെന്ന് അദ്ദേഹം സൂചിപ്പിച്ചു. പൊലീസ് റിപ്പോർട്ട് വന്ന ശേഷം കൂടുതൽ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇടതു മുന്നണി യോഗത്തിൽ നടത്തിയ അധ്യക്ഷ പ്രസംഗത്തിലായിരുന്നു മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

അതിനിടെ, നവീൻ ബാബുവിന്റെ ആത്മഹത്യയിൽ ദിവ്യയുടെ മുൻകൂർ ഹരജി പരിഗണിക്കുന്നത് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി മാറ്റിയിരുന്നു. വ്യാഴാഴ്ചയാണു ഹരജി പരിഗണിക്കുന്നത്. നവീൻ ബാബുവിന്റെ കുടുംബം കക്ഷിചേരാൻ സമർപ്പിച്ച അപേക്ഷ കോടതി സ്വീകരിച്ചു. നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയതിനു പിന്നാലെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പി.പി ദിവ്യ മുൻകൂർ ജാമ്യഹരജി നൽകിയത്.

Summary: Kerala CM Pinarayi Vijayan said strict action will be taken against PP Divya in the death of Kannur former ADM Naveen Babu,

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News