Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കോട്ടയം: കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം ഉന്നതാധികാര സമിതി യോഗം ഇന്ന് കോട്ടയത്ത് ചേരും. ചെയർമാൻ പി.ജെ ജോസഫിന്റെ അധ്യക്ഷതയിലാണ് യോഗം. ജോസ് കെ. മാണി വിഭാഗത്തിന്റെ മുന്നണി പ്രവേശന ചർച്ചകളെ ചൊല്ലിയുള്ള നേതാക്കളുടെ പ്രതികരണങ്ങളിൽ ജോസഫ് വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ അപ്രായോഗികമായ കാര്യമാണ് ജോസ് കെ. മാണിയുടെ മടങ്ങി വരവെന്നാണ് ജോസഫ് വിഭാഗം നേതൃത്വത്തിന്റെ നിലപാട്. ഇക്കാര്യങ്ങൾ അടക്കം യോഗത്തിൽ ചർച്ചയാകും. പാർട്ടിയിലെ സംഘാടന പദവികളിൽ നിർണായക തീരുമാനങ്ങൾ യോഗത്തിലുണ്ടായേക്കും.