പ്ലസ് ടു പരീക്ഷാഫലം ഇന്ന്; ഫലപ്രഖ്യാപനം വൈകിട്ട് മൂന്നിന്
ഫലം പ്രഖ്യാപിച്ച് ഒരു മണിക്കൂറിനകം വിദ്യാർഥികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ വെബ്സൈറ്റിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും
തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കന്‍ഡറി, വൊക്കേഷണൽ ഹയർസെക്കന്‍ഡറി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞു മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫലം ഔദ്യോഗികമായി പുറത്തുവിടും. ഫലം പ്രഖ്യാപിച്ച് ഒരു മണിക്കൂറിനകം വിദ്യാർഥികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ വെബ്സൈറ്റിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും. 4,32,436 വിദ്യാർഥികളാണ് ഇത്തവണ പ്ലസ് ടു ഫലം കാത്തിരിക്കുന്നത്. 28,495 വിദ്യാർഥികൾ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിലും പരീക്ഷ എഴുതി.
ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം വൈകിട്ട് നാല് മണി മുതൽ താഴെ പറയുന്ന വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകുന്നതായിരിക്കും. www.keralaresults.nic.in, www.prd.kerala.gov.in, www.result.kerala.gov.in www.examresults.kerala.gov.in, www.results.kite.kerala.gov.in, എന്നീ സൈറ്റുകളിൽ വിദ്യാർത്ഥികൾക്ക് ഫലം നോക്കാം. SAPHALAM 2023, iExaMS - Kerala, PRD Live എന്നീ മൊബൈൽ ആപ്പുകളിലൂടെയും ഫലം അറിയാൻ സാധിക്കും.