ഗ്രന്ഥസൂചിക അച്ചടിച്ച് പുറത്തിറക്കാത്തതിലെ അഴിമതി; കേരള സാഹിത്യ അക്കാദമിയിൽ വിജിലൻസ് പരിശോധന

2000-2005 കാലത്ത് സാഹിത്യ അക്കാദമി 27 ലക്ഷം രൂപയിലധികം ചിലവിട്ട് അച്ചടിച്ച ഗ്രന്ഥസൂചിയിൽ തെറ്റുകളുടെ കൂമ്പാരമായതുകൊണ്ടാണ് പുറത്തിറക്കാൻ കഴിയാതെ പോയത്. അഞ്ച് ലക്ഷം രൂപ കൊണ്ട് പ്രസിദ്ധീകരിക്കേണ്ട ഗ്രന്ഥസൂചിക്കാണ് ഇത്രയും വലിയ തുക ചെലവാക്കിയത്.

Update: 2022-05-27 01:24 GMT
Advertising

തൃശൂർ: കേരള സാഹിത്യ അക്കാദമിയിൽ വിജിലൻസ് സംഘത്തിന്റെ പരിശോധന. ഗ്രന്ഥസൂചിക അച്ചടിച്ച് പുറത്തിറക്കാത്തതിലെ അഴിമതിയെക്കുറിച്ചും മലയാള സാഹിത്യ ചരിത്ര ഗ്രന്ഥം പിഴവുകൾ കാരണം വിറ്റഴിക്കാതെ പൂഴ്ത്തിവെച്ചതുമായി ബന്ധപ്പെട്ടുമായിരുന്നു പരിശോധന. ഇന്നും പരിശോധന തുടരും.

2000-2005 കാലത്ത് സാഹിത്യ അക്കാദമി 27 ലക്ഷം രൂപയിലധികം ചിലവിട്ട് അച്ചടിച്ച ഗ്രന്ഥസൂചിയിൽ തെറ്റുകളുടെ കൂമ്പാരമായതുകൊണ്ടാണ് പുറത്തിറക്കാൻ കഴിയാതെ പോയത്. അഞ്ച് ലക്ഷം രൂപ കൊണ്ട് പ്രസിദ്ധീകരിക്കേണ്ട ഗ്രന്ഥസൂചിക്കാണ് ഇത്രയും വലിയ തുക ചെലവാക്കിയത്. ഭരണസമിതി മാറിയപ്പോൾ ഗ്രന്ഥസൂചിയിലെ തെറ്റുകൾ മാറ്റാനായി മറ്റൊരു സമിതിയെ ചുമതലപ്പെടുത്തി. ഇതിനായി പിന്നീട് വീണ്ടും പണം ചെലവഴിച്ചു. ലക്ഷങ്ങൾ ചിലവിട്ട് അച്ചടിച്ച 'മലയാള സാഹിത്യ ചരിത്രം' ഗ്രന്ഥവും പിഴവുകൾകൊണ്ട് വിറ്റഴിക്കാനാകാതെ സൂക്ഷിച്ചിരിക്കുകയാണ്. ഇതിനായി 80 ലക്ഷം രൂപയാണ് വകയിരുത്തിയത്.

അക്കാദമിയിലെ ഹാളുകൾ വാടകയ്ക്ക് നൽകുന്നതിൽ അഴിമതി നടന്നുവെന്ന പരാതിയിലും അന്വേഷണം നടത്തിവരുകയാണ്. കേരള സാഹിത്യ അക്കാദമിയിൽ ഇന്നും വിജിലൻസിന്റെ പരിശോധന തുടരും. പ്രാഥമിക പരിശോധന നടത്തിയതിൽ നിന്ന് അഴിമതി നടന്നതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്. വിജിലൻസ് ഡറക്ടർക്ക് വിശദമായ റിപ്പോർട്ട് നൽകിയ ശേഷമാകും തുടർനടപടികൾ ഉണ്ടാകുക.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News