അന്തർ സംസ്ഥാന സർവീസ് പുനരാംരംഭിക്കാൻ അനുമതി തേടി കർണാടക സർക്കാരിന് കേരളം കത്ത് നൽകി
കേരള - കർണ്ണാടക അന്തർസംസ്ഥാന സർവ്വീസുകൾ ജൂലൈ 12 (തിങ്കൾ) മുതൽ ആരംഭിക്കാൻ കെ.എസ്.ആർ.ടി.സി തയ്യാറാണെന്ന് കർണ്ണാടക സർക്കാരിനെ അറിയിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു
കേരളത്തിലും കർണ്ണാടകത്തിലും കൊവിഡ് നിയന്ത്രങ്ങളിൽ ഇളവ് നൽകിയ സാഹചര്യത്തിൽ കേരള - കർണ്ണാടക അന്തർസംസ്ഥാന സർവ്വീസുകൾ ജൂലൈ 12 (തിങ്കൾ) മുതൽ ആരംഭിക്കാൻ കെ.എസ്.ആർ.ടി.സി തയ്യാറാണെന്ന് കർണ്ണാടക സർക്കാരിനെ അറിയിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. കർണ്ണാടക സർക്കാരിന്റെ മറുപടിക്ക് വേണ്ടി കാത്തിരിക്കുകയാണ്. കർണ്ണാടകത്തിൽ നിന്നുള്ള മറുപടി കൂടി ലഭിച്ച ശേഷം മാത്രമേ ഈ സർവ്വീസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് നടത്താനാകുകയുള്ളൂ. യാത്രക്കാരുടെ ആവശ്യം അനുസരിച്ച് പരിമിതമായ സർവ്വീസുകളാണ് കോഴിക്കോട് - കാസർഗോഡ് വഴി കെഎസ്ആർടിസി നടത്തുക. ഇതേ റൂട്ട് വഴിയുള്ള സർവ്വീസുകളായിരിക്കും കർണ്ണാടക റോഡ് കോർപ്പറേഷനും നടത്തുക. തമിഴ്നാട് സർക്കാരിന്റെ അനുമതി ലഭിക്കാത്തതിനാൽ പാലക്കാട് - സേലം വഴിയുള്ള സർവ്വീസുകൾ ഇപ്പോൾ ആരംഭിക്കുന്നില്ലെന്നും , കൊവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് കൊണ്ടാകും സർവ്വീസ് നടത്തുകയെന്നും മന്ത്രി അറിയിച്ചു.