കേരള ടൂറിസം ഡോക്യുമെന്ററിക്ക് ദേശീയ പുരസ്‌കാരം
Rhapsody of Rains-Monsoons of Kerala എന്ന ചിത്രത്തിലെ വിവരണത്തിന് ശോഭ തരൂർ ശ്രീനിവാസനാണ് പുരസ്‌കാരം ലഭിച്ചത്
തിരുവനന്തപുരം: കേരള ടൂറിസത്തിന്റെ ഡോക്യുമെന്ററിക്ക് ദേശീയ പുരസ്‌കാരം. Rhapsody of Rains-Monsoons of Kerala എന്ന ചിത്രത്തിലെ വിവരണത്തിന് ശോഭ തരൂർ ശ്രീനിവാസനാണ് പുരസ്‌കാരം ലഭിച്ചത്.
കേരളത്തിലെ മഴയുടെ സകല ഭാവങ്ങളും മഴയോട് ചേർന്നുള്ള മിത്തുകളും ഉത്സവങ്ങളും വിശ്വാസങ്ങളും എല്ലാം ആവിഷ്‌കരിക്കുന്നതാണ് ഈ 20 മിനിറ്റ് ചിത്രം. കേരള ടൂറിസത്തിനു വേണ്ടി ഇൻവിസ് മൾട്ടിമീഡിയയുടെ നിർമാണത്തിൽ സിറാജ് ഷായാണ് ചിത്രം സംവിധാനം ചെയ്തത്.
കേരളത്തിലേക്ക്, പശ്ചിമഘട്ട മലനിരകളിലൂടെ ആദ്യ മഴമേഘങ്ങൾ കടക്കുന്നതു മുതൽ മഴയുടെ കയറ്റിറക്കങ്ങളും മഴയോടു ചേർന്നുള്ള മലയാളി ജീവിതവും എല്ലാം ഡോക്യുമെന്ററിയുടെ ഇതിവൃത്തമാകുന്നുണ്ട്. കാട്ടിലും നാട്ടിലും കടലിലും ഒക്കെയായി അഞ്ചു വർഷം കൊണ്ടാണ് ചിത്രീകരണം പൂർത്തിയായത്. ചിത്രം ഉടൻ തന്നെ ഔദ്യോഗിക റിലീസിലൂടെ പുറത്തിറങ്ങും.
Summary: Kerala Tourism documentary, Rhapsody of Rains-Monsoons of Kerala, won national award for best presentation