മഞ്ഞു പെയ്യുന്ന മൂന്നാര്‍; താപനില പൂജ്യത്തിനും താഴെ

തണുപ്പാസ്വദിക്കാൻ സഞ്ചാരികളും മൂന്നാറിലേക്ക് എത്തിത്തുടങ്ങി

Update: 2023-01-11 07:46 GMT
Editor : Jaisy Thomas | By : Web Desk

മഞ്ഞു പുതച്ച് മൂന്നാര്‍

Advertising

ഇടുക്കി: ഇടുക്കി മൂന്നാറിൽ താപനില പൂജ്യത്തിന് താഴെയെത്തി. ഈ വർഷം ഇതാദ്യമായാണ് മൂന്നാറിലെ താപനില പുജ്യത്തിന് താഴെയെത്തുന്നത്. തണുപ്പാസ്വദിക്കാൻ സഞ്ചാരികളും മൂന്നാറിലേക്ക് എത്തിത്തുടങ്ങി.

അൽപം വൈകിയെങ്കിലും അതിശൈത്യത്തിന്‍റെ പിടിയിലമര്‍ന്നു മൂന്നാര്‍.മഞ്ഞു പുതഞ്ഞ മൂന്നാറിലെ പുലർകാല കാഴ്ച്ചകള്‍ക്ക് പറഞ്ഞറിയിക്കാനാവാത്ത സൗന്ദര്യം. ചെണ്ടുവര, ലക്ഷ്മി എസ്‌റ്റേറ്റ്, കന്നിമല എന്നിവിടങ്ങളിൽ -2 ആണ് താപനില.ദേവികുളം,സെവൻമല എന്നിവിടങ്ങളിൽ താപനില പൂജ്യത്തിലെത്തി.മാട്ടുപ്പെട്ടി,സൈലന്‍റ് വാലി,മൂന്നാർ ടൗൺ,നല്ലതണ്ണിഎന്നിവിടങ്ങളിലും തമിഴ്നാട് അതിർത്തിയായ വട്ടവടയിലും തണുപ്പേറി. തണുത്തുറഞ്ഞ മൂന്നാറിന്‍റെ ഭംഗിയാസ്വദിക്കാന്‍ സഞ്ചാരികളും എത്തിത്തുടങ്ങിയിട്ടുണ്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News