'കിറ്റെക്‌സ് തൊഴിലാളി ആക്രമണം താലിബാൻ മോഡൽ': ബെന്നി ബെഹനാൻ

ക്രിമിനൽ പശ്ചാത്തലം എങ്ങനെ ഉണ്ടായി എന്നും ക്രിമിനൽ പശ്ചാത്തലമുള്ള തൊഴിലാളികളെ നേരത്തെ കമ്പനിയുടെ ആവശ്യത്തിന് ഉപയോഗിച്ചോ എന്ന് സാബു ജേക്കബ് മറുപടി പറയണം.

Update: 2021-12-27 09:54 GMT
Editor : abs | By : Web Desk
കിറ്റെക്‌സ് തൊഴിലാളി ആക്രമണം താലിബാൻ മോഡൽ: ബെന്നി ബെഹനാൻ
AddThis Website Tools
Advertising

കിഴക്കമ്പലം കിറ്റക്‌സിൽ നടന്നത് താലിബാൻ മോഡൽ ആക്രമണമാണെന്ന് ബെന്നി ബെഹനാൻ എംപി. യഥാർഥ കുറ്റവാളികളെ കണ്ടെത്താനായില്ല എന്ന് സംശയിക്കുന്നു. പൊലീസിന് തന്നെ നാണക്കേടാണിത്. ഇത്തരമൊരു സംഭവം കേരള ചരിത്രത്തിലാദ്യമെന്നും ബെന്നി ബെഹനാൻ പറഞ്ഞു.

സാബു ജേക്കബിന്റെ നിയന്ത്രണത്തിലുള്ള ലേബർ ക്യാംപിൽ ലഹരി വസ്തുക്കൾ ആര് എത്തിച്ചുവെന്ന് അന്വേഷിക്കണം. ക്രിമിനൽ പശ്ചാത്തലം എങ്ങനെ ഉണ്ടായി എന്നും ക്രിമിനൽ പശ്ചാത്തലമുള്ള തൊഴിലാളികളെ നേരത്തെ കമ്പനിയുടെ ആവശ്യത്തിന് ഉപയോഗിച്ചോ എന്ന് സാബു മറുപടി പറയണം. കിറ്റെക്‌സിലെ മലിനീകരണ സമരത്തിനെതിരെ തൊഴിലാളികൾ ആക്രമണം അഴിച്ചുവിട്ടിരുന്നു 2012 ൽ പൊലീസ് കേസ് എടുത്തിരുന്നുവെന്നും എംപി പറഞ്ഞു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

Web Desk

By - Web Desk

contributor

Similar News