കെഎൻഎം ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി അന്തരിച്ചു
കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റാണ്.


കോഴിക്കോട്: കെഎൻഎം ജനറൽ സെക്രട്ടറിയും കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റുമായ എം. മുഹമ്മദ് മദന ി(79) അന്തരിച്ചു. മയ്യിത്ത് നമസ്‌കാരം വെള്ളിയാഴ്ച വൈകുന്നേരം 4.30ന് സൗത്ത് കൊടിയത്തൂർ മസ്ജിദുൽ മുജാഹിദീൻ ഗ്രൗണ്ടിൽ നടക്കും.
പുളിക്കൽ മദീനത്തുൽ ഉലൂം പ്രിൻസിപ്പിലായി റിട്ടയർ ചെയ്ത മദനി എടവണ്ണ ജാമിഅ നദ്വിയ്യയിൽ പ്രിൻസിപ്പലായി ജോലി ചെയ്തു. തുടർന്ന് അരീക്കോട് സുല്ലമുസ്സലാം അറബിക് കോളജിലും സേവനം ചെയ്തു. ദീർഘകാലം ഐഎസ്എം സംസ്ഥാന സെക്രട്ടറിയായിരുന്നു. കോഴിക്കോട് ഖലീഫ മസ്ജിദിലും മാലാപ്പറമ്പ് ഇഖ്‌റ മസ്ജിദിലും ദീർഘകാലം ഖത്തീബ് ആയിരുന്നു.
ഭാര്യ: നഫീസ (ഓമശ്ശേരി ) മക്കൾ: എം. ഷബീർ (കൊളത്തറ സിഐസിഎസ് അധ്യാപകൻ ), ഫവാസ് (ചെറുതുരുത്തി ഗവൺമെന്റ് ഹൈസ്‌കൂൾ), ബുഷ്റ (ചെറുവടി), ഷമീറ ( കോഴിക്കോട്), ഷംലത് (ഗ്രീൻ വാലി പബ്ലിക് സ്‌കൂൾ മുക്കം ), ഷമീല (ഇമ്പിച്ചി ഹാജി ഹൈസ്‌കൂൾ ചാലിയം)ഫസ്ല (ആരാമ്പ്രം ) മരുമക്കൾ: പി.വി അബ്ദുല്ല (ചെറുവടി) പി.പി ഹാരിസ് (കോഴിക്കോട് ), അബ്ദുൽ ഖാദർ (കടവനാട് ), കെ.സി അബ്ദുറബ്ബ് (തിരുത്തിയാട് ), പി.പി അബ്ദുസ്സമദ് (ആരാമ്പ്രം ), മനാർ (കടലുണ്ടി നഗരം ), തസ്നി (പൊക്കുന്ന് ) സഹോദരിമാർ: ഫാത്തിമ, ബിയ്യുണ്ണി.