പുനലൂർ പാർക്ക് നിർമാണം പാതിവഴിയിൽ

നിർമാണ പ്രവർത്തനങ്ങളിൽ ഏകോപനമില്ലാത്തതും നിർമാണങ്ങളിൽ വീഴ്ച വരുത്തിയതുമാണ് പദ്ധതി പാതിവഴിയിലാകാൻ കാരണം എന്നാണ് വിമർശനം

Update: 2021-12-22 01:24 GMT
Advertising

കൊല്ലം പുനലൂർ നഗരമധ്യത്തിലെ പാർക്ക് നിർമാണം പാതിവഴിയിൽ. നിർമാണ പ്രവർത്തനങ്ങളിൽ ഏകോപനമില്ലാത്തതും നിർമാണങ്ങളിൽ വീഴ്ച വരുത്തിയതുമാണ് പദ്ധതി പാതിവഴിയിലാകാൻ കാരണം എന്നാണ് വിമർശനം.ഡി ടി പി സി, പുനലൂർ നഗരസഭ എന്നിവർക്കായിരുന്നു നിർമാണ ചുമതല.

നടപ്പാത,സ്നാനഘട്ടം,ബോട്ടിംഗ്,വിശ്രമകേന്ദ്രം എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി. 68 ലക്ഷം രൂപയാണ് പ്രാഥമിക പ്രവർത്തനങ്ങൾക്ക് വേണ്ടി അനുവദിച്ചത്.കിഴക്കൻ മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ കവാടമായ പുനലൂരിൽ സഞ്ചാരികൾക്ക് സമയം ചിലവഴിക്കാൻ ഒരിടം എന്ന ലക്ഷ്യത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. നിർമാണം പല തവണ മുടങ്ങിയ പാർക്ക് 2019 ലെ ഓണത്തിന് തുറക്കും എന്നായിരുന്നു അന്നത്തെ സ്ഥലം എം.എൽ.എ യും മന്ത്രിയുമായിരുന്ന കെ രാജുവിന്റെ പ്രഖ്യാപനം.

പുനലൂർ കെഎസ്ആർടിസി ഡിപ്പോയ്ക്ക് പിന്നിൽ കല്ലടയാറിനോട് ചേർന്നാണ് പാർക്ക്. ടൂറിസം വകുപ്പ് നിർമിക്കുന്ന പാർക്കിന്റെ നിർമ്മാണം 2016 ലാണ് ആരംഭിച്ചത്.പാർക്കിനായി ചെലവഴിച്ച ഒരു കോടി രൂപ പാഴായെന്നാണ് വിമർശനം.



Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News