ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനിബസ് ബൈക്കുമായി കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

പൈക തൂമ്പാംകുഴിയില്‍ പവന്‍സുനു ആണ് മരിച്ചത്

Update: 2024-02-16 16:24 GMT
Editor : Shaheer | By : Web Desk
College student dies after minibus carrying Sabarimala pilgrims collides with bike in Kottayam

അപകടത്തില്‍ മരിച്ച പവന്‍സുനു ഇന്‍സെറ്റില്‍ 

AddThis Website Tools
Advertising

കോട്ടയം: രാമപുരത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനിബസ് ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കോളജ് വിദ്യാര്‍ത്ഥി മരിച്ചു. പൈക തൂമ്പാംകുഴിയില്‍ പവന്‍സുനു (19) ആണ് മരിച്ചത്.

വൈകീട്ട് അഞ്ചരയോടെ രാമപുരത്തിന് സമീപം ചിറകണ്ടത്തായിരുന്നു അപകടം. കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച മിനി ബസുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്. അപകടത്തില്‍ ബൈക്കില്‍ പവന്‍സുനുവിനൊപ്പം സഞ്ചരിച്ചിരുന്ന മറ്റൊരു വിദ്യാര്‍ത്ഥിക്കു ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

Summary: College student dies after minibus carrying Sabarimala pilgrims collides with bike in Kottayam's Ramapuram

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

Web Desk

By - Web Desk

contributor

Similar News