കെ.എസ്.ഇ.ബി ചെയർമാനെ മാറ്റി; ബി.അശോക് ഇനി കൃഷിവകുപ്പ് സെക്രട്ടറി
രാജൻ ഖോബ്രഗഡെയായിരിക്കും പുതിയ ചെയർമാൻ
Update: 2022-07-14 08:27 GMT
തിരുവനന്തപുരം: കെ.എസ്.ഇ.ബി ചെയർമാൻ സ്ഥാനത്ത് നിന്ന് ബി അശോകിനെ മാറ്റി. രാജൻ ഖോബ്രഗഡെയായിരിക്കും പുതിയ ചെയർമാൻ. ബി അശോക് ഇനി കൃഷിവകുപ്പ് സെക്രട്ടറിയായിരിക്കും.
അടുത്ത കാലത്തായി കെ.എസ്.ഇ.ബി ചെയർമാനും യൂണിയനും തമ്മിൽ നിരന്തരം തർക്കങ്ങൾ നിലനിന്നിരിന്നു. ജീവനക്കാരെ അനധികൃതമായി സ്ഥലംമാറ്റിയെന്നാരോപിച്ച് യൂണിയൻ ചെയർമാനെതിരെ ദിവസങ്ങളോളം സമരം നടത്തുകയും ചെയ്തിരുന്നു.