സർക്കാർ ഇടപെട്ടു: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ച് കെഎസ്ഇബി

കുടിശ്ശിക നൽകാത്തതിനെത്തുടർന്ന് ചൊവ്വാഴ്ചയാണ് സ്‌റ്റേഡിയത്തിലെ വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചത്

Update: 2022-09-19 13:32 GMT
Advertising

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം കെഎസ്ഇബി പുനസ്ഥാപിച്ചു. സർക്കാർ ഇടപെടലിനെത്തുടർന്നാണ് നടപടി.

വൈദ്യുതി കുടിശ്ശിക നൽകാത്തതിനെത്തുടർന്ന് ചൊവ്വാഴ്ചയാണ് സ്‌റ്റേഡിയത്തിലെ വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചത്. 2.36 കോടി രൂപയായിരുന്നു കുടിശ്ശിക. പലവട്ടം നോട്ടീസ് നൽകിയിട്ടും പണം അടച്ചില്ലെന്നാരോപിച്ചായിരുന്നു കെഎസ്ഇബിയുടെ നടപടി.

ഈ മാസം 28ന് ദക്ഷിണാഫ്രിക്ക ട്വന്റി 20 നടക്കാനിരിക്കെ കെഎസ്ഇബി ഫ്യൂസ് ഊരിയത് വലിയ രീതിയിൽ ചർച്ചയായിരുന്നു. 

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News