കടുത്ത നടപടിയുമായി കെ.എസ്.ഇ.ബി; സസ്പെൻഷനിലുള്ള തൊഴിലാളി സംഘടനാ ഭാരവാഹികൾക്ക് പകരം ആളുകളെ നിയമിച്ചു

ബോർഡിനെതിരെ സമരം ചെയ്തതിനും മാധ്യമങ്ങളോട് സംസാരിച്ചതിനുമാണ് കെഎസ്ഇബിയിലെ ഏറ്റവും പ്രബലമായിട്ടുള്ള ഇടത് സംഘടനാ നേതാവായ സുരേഷ് കുമാറിനെ ചെയർമാൻ ബി അശോക് സസ്പെന്റ് ചെയ്തിരുന്നത്

Update: 2022-04-13 09:31 GMT
Advertising

സസ്പെൻഷനിലുള്ള കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിസന്റ് എംജി സുരേഷ് കുമാറടക്കമുള്ള ഭാരവാഹികൾ ഇരുന്ന സീറ്റിലേക്ക് പുതിയ ആളുകളെ നിയമിച്ചു. എം.ജി. സുരേഷ് കുമാർ വഹിച്ച പവർ സിസ്റ്റം എൻജിനീയറിങ്ങിൽ പുതിയ ഇ.ഇ.യെയും ജാസ്മിൻ ബാനുവിന്റെ സീറ്റായ തിരുവനന്തപുരം ഡിവിഷണിൽ പുതിയ ഇ.ഇയെയും നിയമിച്ച് ഉത്തരവിറക്കി. സ്ഥാനക്കയറ്റം ലഭിച്ച എ.ഇ.ഇമാരെയാണ് പകരമായി നിയമിച്ചിരിക്കുന്നത്. എന്നാൽ സംഘടന ജനറൽ സെക്രട്ടറി ബി. ഹരികുമാറിന് പ്രൊമോഷൻ നൽകിയിട്ടില്ല.

ബോർഡിനെതിരെ സമരം ചെയ്തതിനും മാധ്യമങ്ങളോട് സംസാരിച്ചതിനുമാണ് കെഎസ്ഇബിയിലെ ഏറ്റവും പ്രബലമായിട്ടുള്ള ഇടത് സംഘടനാ നേതാവായ സുരേഷ് കുമാറിനെ ചെയർമാൻ ബി അശോക് സസ്പെന്റ് ചെയ്തിരുന്നത്. നേരത്തെ തന്നെ ചെയർമാനും കെഎസ്ഇബി ഓഫീസേർസ് അസോസിയേഷനും തമ്മിൽ ഭിന്നത രൂക്ഷമായിരുന്നു. രണ്ടു ദിവസം പണിമുടക്ക് നടത്തുകയും സമരത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തതിനാണ് സസ്പെൻഷൻ ലഭിച്ചത്. എന്നാൽ തങ്ങൾ ജനാധിപത്യപരമായാണ് പ്രതിഷേധിച്ചതെന്നും നടപടിയെടുത്ത് സമരം അവസാനിപ്പിക്കാമെന്ന് കരുതേണ്ട എന്നും സുരേഷ് കുമാർ പറഞ്ഞിരുന്നു. ബോർഡ് ചെയർമാന് അഴിമതി നടത്താൻ കഴിയാത്തതിനാലാണ് ഇത്തരത്തിലൊരു നടപടി. കെഎസ്ഇബി ജീവനക്കാരും പ്രതിഷേധത്തിന് ഇറങ്ങുമെന്നും സുരേഷ്‌കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

KSEB takes stern action; People were appointed to replace the suspended union leaders

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News