ആര്‍.സി.സിയിലെത്തുന്ന അര്‍ബുദ രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും കൈത്താങ്ങായി കെ.എസ്.ആര്‍.ടി.സി

ആർ.സി.സിയുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ നിന്ന് ആശുപത്രിയിലേക്ക് പതിനഞ്ച് മിനിട്ട് ഇടവേളയിൽ ബസുണ്ടാകും. പത്തു രൂപയാണ് ടിക്കറ്റ് നിരക്ക്.

Update: 2021-10-31 02:02 GMT
Advertising

തിരുവനന്തപുരം ആര്‍.സി.സിയിലെത്തുന്ന അര്‍ബുദ രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും കൈത്താങ്ങായി കെ.എസ്.ആര്‍.ടി.സിയുടെ പുതിയ സര്‍വീസ്. ആര്‍.സി.സിയുടെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ നിന്ന് ആശുപത്രിയിലേക്ക് പതിനഞ്ച് മിനിട്ട് ഇടവേളയില്‍ ബസുണ്ടാകും. പത്തു രൂപയാണ് ടിക്കറ്റ് നിരക്ക്.

കാസർകോടു മുതൽ കന്യാകുമാരി വരെയുള്ള സ്ഥലങ്ങളിൽ നിന്നും ആയിരക്കണക്കിന് രോഗികളാണ് നിത്യവും ആർ.സി.സിയിലെത്തുന്നത്. ഇവരിൽ പലർക്കും ദിവസങ്ങളോളം ഇവിടെ താമസിച്ച് ചികിത്സ നടത്തേണ്ടിയും വരാറുണ്ട്. ദിനംപ്രതി വന്നു പോകുന്നതിന് നൂറുകണക്കിന് രൂപ ഓട്ടോയ്ക്കും മറ്റും ചെലവാകുന്നിടത്ത് വെറും പത്തു രൂപയ്ക്ക് താമസ സ്ഥലത്തുനിന്നും ഇനി ആര്‍.സി.സിയിലെത്താം.

ഗതാഗത മന്ത്രി ആന്‍റണി രാജു ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. ആര്‍.സി.സിയില്‍ നിന്നാരംഭിച്ച് ഉള്ളൂർ - കേശവദാസപുരം - പട്ടം - കുമാരപുരം - മെഡിക്കൽ കോളേജ് വഴി തിരിച്ച് ആര്‍.സി.സിയിലെത്തുന്ന മൂന്നു സർവീസുകളാണ് കെ.എസ്.ആര്‍.ടി.സി. ആരംഭിച്ചത്. തുടക്കത്തിൽ ഇരുപതിനായിരം പേർക്ക് സൗജന്യമായി സഞ്ചരിക്കാം. നിംസ് ആശുപത്രിയും കനിവ് എന്ന സംഘടനയും പതിനായിരം പേർക്കു വീതം സൗജന്യ യാത്രക്കുള്ള തുക കൈമാറി.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News