വയനാടിന്‍റെ രാത്രിസൗന്ദര്യം നുകരാം; കെ.എസ്.ആര്‍.ടി.സിയുടെ വൈൽഡ് ലൈഫ് നൈറ്റ് സഫാരിക്ക് ഇന്ന് തുടക്കം

സഞ്ചാരികൾക്ക് കാനനയാത്രയുടെ രാത്രി സൗന്ദര്യം മതിവരുവോളം ആസ്വദിക്കാനാകും വിധമാണ് ട്രിപ്പ് ക്രമീകരിച്ചിരിക്കുന്നത്

Update: 2022-10-15 01:32 GMT
Editor : Jaisy Thomas | By : Web Desk
Advertising

വയനാട്: വയനാട്ടിൽ കെ.എസ്.ആര്‍.ടി.സിയുടെ വൈൽഡ് ലൈഫ് നൈറ്റ് സഫാരിക്ക് ഇന്ന് തുടക്കം. സുൽത്താൻ ബത്തേരി ഡിപ്പോയിൽ നിന്ന് ആരംഭിച്ച് വനത്തിനുള്ളിലൂടെ സംസ്ഥാന അതിർത്തി വരെയും തിരിച്ചും സഞ്ചരിക്കുന്നതാണ് ട്രിപ്പ്. സഞ്ചാരികൾക്ക് കാനനയാത്രയുടെ രാത്രി സൗന്ദര്യം മതിവരുവോളം ആസ്വദിക്കാനാകും വിധമാണ് ട്രിപ്പ് ക്രമീകരിച്ചിരിക്കുന്നത്.

രാത്രിയിൽ വയനാടൻ തണുപ്പിലലിഞ്ഞ് കാടിന്‍റെ ഇരുട്ടും നിശബദ്ദതയും നിറഞ്ഞ വഴികളിലൂടെയൊരു യാത്ര. ഇന്നു മുതൽ കെ.എസ്. ആർടിസി ബത്തേരി ഡിപ്പോയിൽ നിന്ന് തുടങ്ങുന്ന ഈ സർവീസിൽ കണ്ണും കാതും തുറന്നിട്ടാൽ നിങ്ങൾക്ക് മഞ്ഞുതിരും രാവിന്‍റെ വശ്യസൗന്ദര്യം മതിവരുവോളം നുകരാം.

പ്രത്യേകം സജ്ജമാക്കിയ രണ്ടു ബസുകളാണ് നൈറ്റ് ജംഗിൾ സഫാരിക്കായി ബത്തേരി ഡിപ്പോയില്‍നിന്നു പ്രഖാപിച്ചത്. ദേശീയപാത 766 ലൂടെ സംസ്ഥാന അതിര്‍ത്തിയിലെ പൊന്‍കുഴി, മൂലങ്കാവ്, വളളുവാടി, കരിപ്പൂര്‍, വടക്കനാട് വഴി ഇരുളം വരെയും നീളുന്നതാണ് 60 കിലോമീറ്റർ നൈറ്റ് ജംഗിൾ സഫാരി. വയനാട്ടിൽ കെ.എസ്.ആര്‍.ടി.സിയുടെ രാത്രികാല വനയാത്ര പദ്ധതി രണ്ടു മാസം മുൻപാണ് ഗതാഗത മന്ത്രി പ്രഖ്യാപിച്ചത്. മുൻകൂട്ടി ബുക്ക് ചെയ്യാവുന്ന സീറ്റുകൾക്ക് 300 രൂപയാണ് കെ.എസ്.ആര്‍.ടി.സി ഈടാക്കുന്നത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News