ഒറ്റക്ക് മത്സരിക്കും; കണ്ണൂർ സർവകലാശാലയിൽ മുന്നണിബന്ധം അവസാനിപ്പിച്ച് കെഎസ്‌യു- എംഎസ്‌എഫ്

കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിലെ പരാജയം കെഎസ്‌യുവിന്റെ തലയിൽ കെട്ടിവെക്കാനുള്ള എംഎസ്എഫ് നീക്കത്തിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് കെഎസ്‌യു നേതൃത്വം പറഞ്ഞു

Update: 2023-06-17 04:11 GMT
Editor : banuisahak | By : Web Desk
Advertising

കണ്ണൂർ: കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യുവും എംഎസ്എഫും ഒറ്റക്ക് മത്സരിക്കാൻ തീരുമാനം. കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിലെ പരാജയം കെഎസ്‌യുവിന്റെ തലയിൽ കെട്ടിവെക്കാനുള്ള എംഎസ്എഫ് നീക്കത്തിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് കെഎസ്‌യു നേതൃത്വം പറഞ്ഞു. കണ്ണൂർ സർവകലാശാല രൂപീകരണത്തിന് ശേഷം ഇന്ന് ആദ്യമായാണ് ഇരുവിദ്യാർത്ഥി സംഘടനകളും മുന്നണിബന്ധം ഒഴിവാക്കി മത്സരരംഗത്തിറങ്ങുന്നത്. 

ഈ മാസം ഇരുപതിനാണ് കണ്ണൂർ സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്.നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുളള സമയം ഇന്നലെ അവസാനിച്ചപ്പോൾ എല്ലാ സീറ്റിലേക്കും കെ എസ് യുവും എം എസ് എഫും വെവ്വേറെ പത്രികകൾ സമർപ്പിച്ചു.കഴിഞ്ഞ മാസം നടന്ന കാലിക്കറ്റ് സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരു സംഘടനകളും തമ്മിൽ രൂപപ്പെട്ട അഭിപ്രായ ഭിന്നതകളാണ് കണ്ണൂരിൽ ഒറ്റക്ക് മത്സരിക്കാൻ കാരണം.

കാലിക്കറ്റ് സർവ്വകലാശാല തെരഞ്ഞെടുപ്പിൽ ഭരണം നഷ്ടപ്പെടാൻ കാരണം കെ എസ് യുവിൻറെ അലംഭാവമാണന്ന് എം എസ് എഫ് നേതൃത്വം ആരോപിച്ചിരുന്നു. എം എസ് എഫിനെതിരെ ആരോപണങ്ങളുയർത്തി കെ എസ് യുവും രംഗത്തെത്തി.പിന്നാലെയാണ് കണ്ണൂരിൽ ഒറ്റക്ക് മത്സരിക്കാൻ ഇരുവരും തീരുമാനിച്ചത്

കഴിഞ്ഞ കണ്ണൂർ സർവ്വകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ആകെയുളള 122 കൗൺസിലർമാരിൽ അൻപതോളം പേരാണ് കെ എസ് യു- എം എസ് എഫ് മുന്നണിയുടെ ഭാഗമായി വിജയിച്ചത്.ഇതിൽ 22 പേർ കെ എസ് യു പ്രതിനിധികളാണ്.ഭിന്നത യു ഡി എഫ് സംസ്ഥാന നേതൃത്വത്തിൻരെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും കാര്യമായ ഇടപെടലുണ്ടായില്ലന്നും ആക്ഷേപമുണ്ട്.

ഇന്ന് രാവിലെ 11 മണിവരെയാണ് പത്രിക പിൻവലിക്കാനുളള സമയം.അതിനിടെയിൽ പ്രശ്ന പരിഹാരത്തിനുള്ള സാധ്യതയില്ല.യു ഡി എഫിനുളളിൽ കോൺഗ്രസും ലീഗും തമ്മിലുളള ബന്ധത്തിൽ അസ്വാരസ്യങ്ങൾ രൂപപ്പെട്ടന്ന വാർത്തകൾക്കിടെയാണ് ഇരു പാർട്ടികളുടെയും വിദ്യാർത്ഥി സംഘടനകൾ തമ്മിൽ പരസ്പരം മത്സരത്തിനിറങ്ങുന്നത്.

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News