കോവിഡ് ബാധിച്ച കർഷകന്‍റെ പാടം കൊയ്ത്ത് നൽകി. കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ

കൈയ്യിലുള്ള പണമെല്ലാം മുടക്കിയാണ് മുളക്കുളം സ്വദേശിയായ രാജന് നെൽക്കൃഷി ഇറക്കിയത്. എന്നാൽ കൊയ്യാറായപ്പോഴേക്കും രാജന്‍റെ കുടുംബത്തെ കോവിഡ് പിടികൂടി.

Update: 2021-05-12 15:20 GMT
Editor : Nidhin | By : Web Desk
Advertising

കോവിഡ് ബാധിച്ച കർഷകന്‍റെ പാടം കൊയ്ത്ത് നൽകി. കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ. കോട്ടയം പെരുവ മുളക്കുളം സ്വദേശിയായ രാജന്‍റെ നെൽക്കൃഷിയാണ് കൊയ്തു നൽകിയാണ് കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാതൃകയായത്.

കൈയ്യിലുള്ള പണമെല്ലാം മുടക്കിയാണ് മുളക്കുളം സ്വദേശിയായ രാജന് നെൽക്കൃഷി ഇറക്കിയത്. എന്നാൽ കൊയ്യാറായപ്പോഴേക്കും രാജന്‍റെ കുടുംബത്തെ കോവിഡ് പിടികൂടി. ഇതോടെ കൊയ്ത്ത് തടസപ്പെട്ടു. പിന്നാലെ വേനൽമഴയും വന്നതോടെ നെല്ല് നശിക്കുമെന്ന അവസ്ഥയിലായി. ഈ സാഹചര്യത്തിലാണ് നെല്ല് കൊയ്തു സഹായിക്കാന് കെ.എസ്.യു പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും എത്തിയത്.

കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി.സുബിന് മാത്യുവിന്‍റെ നേതൃത്വത്തിലാണ് പ്രവർത്തകർ പാടത്തിറങ്ങിയത്. വേനൽമഴയിൽ പാതി നശിച്ച നെല്ല് കൊയ്യാന് പതിനഞ്ചോളം പ്രവർത്തകർ ഉണ്ടായിരുന്നു.

മഴവെള്ളം കെട്ടിയ പാടത്തിറങ്ങി നെല്ല് കൊയ്ത് കരക്കെത്തിച്ചപ്പോൾ നാട്ടുകാരും പിന്തുണ നൽകി. ലോക്ക് ഡൗണ് ആയതിനാല് കൂടുതൽ പ്രവർത്തകരെ സംഘടിപ്പിച്ചില്ല..

പാതിയോളം നെല്ല് നശിച്ചെങ്കിലും ബാക്കിയുള്ള നെല്ല് കൊയ്ത് എടുക്കാനായതിന്‍റെ സന്തോഷത്തിലാണ് ഇപ്പോൾ രാജനും കുടുംബവും.

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News