എസ്എഫ്‌ഐ അക്രമം ആസൂത്രിതം; കേരളത്തിന്റെ സാമൂഹിക മണ്ഡലത്തിൽ വലിയ പ്രത്യാഘാതമുണ്ടാക്കും: കുഞ്ഞാലിക്കുട്ടി
കേരളത്തിൽ സംഘപരിവാരത്തിന്റെ പണി കൃത്യമായി ഏറ്റെടുത്ത് നടപ്പിലാക്കുന്ന പ്രവർത്തനമാണ് സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതിലേറ്റവും ഗൗരവമുള്ളതും അവസാനത്തേതുമാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്‌ഐക്കാരെ ഉപയോഗിച്ച് തകർത്തതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലപ്പുറം: രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച എസ്എഫ്‌ഐ നടപടി അത്യധികം പ്രതിഷേധാർഹവും നീചവുമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. വിദ്യാഭ്യാസ മേഖലയിൽ നിരന്തരം പ്രതിസന്ധികൾ ഉണ്ടായിട്ടും ഒരു നിഴലായിപ്പോലും കാണാനില്ലാത്ത എസ്എഫ്‌ഐ ഇപ്പോൾ സമരവുമായി വന്നത് ആസൂത്രിതമാണെന്നും അദ്ദേഹം പറഞ്ഞു.
മതേതര ഇന്ത്യയെ തിരികെ കൊണ്ടുവരാനുള്ള നിരന്തരമായ പ്രവർത്തനത്തിൽ വ്യാപൃതനായ രാഹുലിനെ സംഘപരിവാരം അധികാരത്തിന്റെ മുഴുവൻ സംവിധാനങ്ങളും ഉപയോഗിച്ച് തകർക്കാൻ ശ്രമിക്കുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്. ഏതാനും ദിവസങ്ങളായി ഡൽഹിയിൽ നടക്കുന്ന കാര്യങ്ങൾ ഇത് വ്യക്തമാക്കിത്തരുന്നുണ്ട്. കേരളത്തിൽ സംഘപരിവാരത്തിന്റെ പണി കൃത്യമായി ഏറ്റെടുത്ത് നടപ്പിലാക്കുന്ന പ്രവർത്തനമാണ് സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതിലേറ്റവും ഗൗരവമുള്ളതും അവസാനത്തേതുമാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്‌ഐക്കാരെ ഉപയോഗിച്ച് തകർത്തതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ശ്രീ രാഹുൽ ഗാന്ധിയുടെ എം പി ഓഫീസ് ആക്രമിച്ച എസ് എഫ് ഐ നടപടി അത്യധികം പ്രതിഷേധാർഹവും നീചവുമാണ്. മതേതര ഇന്ത്യയെ തിരികെ കൊണ്ടുവരാനുള്ള നിരന്തരമായ പ്രവർത്തനത്തിൽ വ്യാപൃതനായ രാഹുലിനെ സംഘപരിവാരം അധികാരത്തിന്റെ മുഴുവൻ സംവിധാനങ്ങളും ഉപയോഗിച് തകർക്കാൻ ശ്രമിക്കുന്നത് നാം കണ്ടു കൊണ്ടിരിക്കുകയാണ്. ഏതാനും ദിവസങ്ങളായി ഡൽഹിയിൽ നടക്കുന്ന കാര്യങ്ങൾ ഇത് വ്യക്തമാക്കിത്തരുന്നുണ്ട്. കേരളത്തിൽ സംഘപരിവാരത്തിന്റെ പണി കൃത്യമായി ഏറ്റെടുത്ത് നടപ്പിലാക്കുന്ന പ്രവർത്തനമാണ് സി.പി.എമ്മിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതിലേറ്റവും ഗൗരവമുള്ളതും അവസാനത്തേതുമാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് sfi കാരെ ഉപയോഗിച്ച് തകർത്തത്.
വിദ്യാഭ്യാസ മേഖലയിൽ നിരന്തരം പ്രതിസന്ധികൾ ഉണ്ടായിട്ടും ഒരു നിഴലായിപോലും കാണാനില്ലാത്ത sfi ഇപ്പോൾ ഒരു സമരവുമായി വന്നത് ആസൂത്രിതം തന്നെയാണ്. സിപിഎംന്റെ ഈ പ്രവർത്തനം കേരളത്തിന്റെ സാമൂഹിക മണ്ഡലത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നത് തീർച്ചയാണ്. ഈ അക്രമത്തെ ശക്തമായി അപലപിക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നു.