കരിപ്പൂർ വിമാനത്താവള വികസനത്തിനായി ഭൂമി ഏറ്റെടുക്കൽ നടപടികൾ തുടങ്ങി

പതിനാലര ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്.

Update: 2022-12-25 01:47 GMT
Advertising

കരിപ്പൂർ വിമാനത്താവള വികസനത്തിനായി ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ച് സംസ്ഥാന സർക്കാർ. ആറ്‌ മാസത്തിനകം ഭൂമി ഏറ്റെടുത്തില്ലെങ്കിൽ വിമാനത്താവളം നഷ്ടപ്പെടുന്ന സ്ഥിതിയാണെന്നും ഭൂവുടമകൾക്ക് മികച്ച നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. പതിനാലര ഏക്കർ ഭൂമിയാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കുന്നത്.

ഭൂമി നഷ്ടമാകുന്നവർക്ക് നൽകാനാവുന്നതിൽ മികച്ച നഷ്ടപരിഹാരം നൽകുമെന്നും പ്രത്യേകം പാക്കേജ് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സ്ഥലമേറ്റെടുപ്പിന് മാത്രം 75 കോടി രൂപയാണ് വകയിരുത്തിയത്. നഷ്ടപരിഹാരം ഭൂവുടമയ്ക്ക് ലഭിച്ചെന്നുറപ്പാക്കിയാകും നടപടികളെന്നും മന്ത്രി വിശദീകരിച്ചു. കൊണ്ടോട്ടി നഗരസഭ പരിധിയിയിലും പള്ളിക്കൽ പഞ്ചായത്തിലുമായി 14.5 ഏക്കർ ഭൂമിയാണ് വിമാനത്താവള റൺവേ വികസനത്തിനായി ഏറ്റെടുക്കുന്നത്. ഇരു തദ്ദേശ സ്ഥാപനങ്ങളിലുമായി 57 വീടുകൾ പൂർണമായും നഷ്ടമാകുമെന്നാണ് കണക്കാക്കുന്നത്.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News