കെ. സുധാകരന്റെ സംഘ്പരിവാർ അനുകൂല പ്രസ്താവനയിൽ ലീഗ് നിലപാട് വ്യക്തമാക്കണം: എ.എ റഹീം

സിന്റിക്കേറ്റിലേയ്ക്കായാലും നിയമസഭയിലായാലും സംഘപരിവാർ അംഗങ്ങൾ വരുന്നതിൽ തനിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയുന്ന കെ.പി.സി.സി അധ്യക്ഷൻ മതനിരപേക്ഷ കേരളത്തിന് അപമാനമാണെന്നും എ.എ റഹീം പറഞ്ഞു.

Update: 2023-12-19 12:55 GMT
Advertising

കോഴിക്കോട്: കെ. സുധാകരന്റെ സംഘ്പരിവാർ അനുകൂല പ്രസ്താവനയിൽ മുസ് ലിം ലീഗ് നിലപാട് വ്യക്തമാക്കണമെന്ന് എ.എ റഹീം എം.പി. കെ. സുധാകരൻ പണ്ട് ആർ.എസ്.എസ് ശാഖയ്ക്ക് കാവൽനില്ക്കാൻ കോൺഗ്രസുകാരെ പറഞ്ഞുവിട്ട ആളാണ്. തനിക്ക് തോന്നിയാൽ ബി.ജെ.പിയിലേക്ക് പോകും എന്നും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് കെ. സുധാകരൻ ഇന്ന് നടത്തിയ സംഘ്പരിവാർ അനുകൂല പ്രസ്താവനയിൽ ഒരു ഞെട്ടലുമില്ല. എന്നാൽ ആദ്യം പറഞ്ഞ രണ്ടും പോലല്ല ഇപ്പോഴത്തെ കാര്യം. അതിൽ തികച്ചും നയപരമായ ഒരു ഭാഗമുണ്ട്. കേരളത്തിലെ സർവകലാശാല സെനറ്റുകളിൽ ആർ.എസ്.എസുകാരെ നിയമവിരുദ്ധമായും ജനാധിപത്യവിരുദ്ധമായും ചാൻസിലർ ശിപാർശ ചെയ്യുന്നതിൽ ഒരു കുഴപ്പവുമില്ല എന്ന് കോൺഗ്രസ്സ് അധ്യക്ഷൻ ഇതിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ്. അത് കോൺഗ്രസ്സിന്റെ നയപരമായ പ്രഖ്യാപനമാണ്. കോൺഗ്രസ്സിന്റെ ഈ നയത്തോട് ലീഗിന്റെ നിലപാട് എന്താണെന്ന് റഹീം ചോദിച്ചു.

റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

"സംഘപരിവാറിന് എന്താണ് കുഴപ്പം?" കെ സുധാകരൻ പണ്ട് ആർഎസ്എസ് ശാഖയ്ക്ക് കാവൽനില്ക്കാൻ കോൺഗ്രസുകാരെ പറഞ്ഞുവിട്ട ആളാണ്.തനിക്ക് തോന്നിയാൽ ബിജെപിയിലേക്ക് പോകും എന്നും പറഞ്ഞിട്ടുണ്ട്.അത്കൊണ്ട് കെ സുധാകരൻ ഇന്ന് നടത്തിയ സംഘപരിവാർ അനുകൂല പ്രസ്താവനയിൽ ഒരു ഞെട്ടലുമില്ല.

ആദ്യം പറഞ്ഞ രണ്ടും പോലല്ല ഇപ്പോഴത്തെ കാര്യം.അതിൽ തികച്ചും നയപരമായ ഒരു ഭാഗമുണ്ട്.കേരളത്തിലെ സർവകലാശാല സെനറ്റുകളിൽ ആർഎസ്എസ്കാരെ നിയമവിരുദ്ധമായും ജനാധിപത്യവിരുദ്ധമായും ചാൻസിലർ ശുപാർശ ചെയ്യുന്നതിൽ ഒരു കുഴപ്പവുമില്ല എന്ന് കോൺഗ്രസ്സ് അധ്യക്ഷൻ ഇതിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ്. അത് കോൺഗ്രസ്സിന്റെ നയപരമായ പ്രഖ്യാപനമാണ്. കോൺഗ്രസ്സിന്റെ ഈ നയത്തോട് ലീഗിന്റെ നിലപാട് എന്താണ്?

സർവകലാശാല സെനറ്റിലേയ്ക്ക് ഗവർണ്ണർ സംഘപരിവാർ പ്രവർത്തകരെ കുത്തിനിറയ്ക്കുന്നത് സിൻഡിക്കേറ്റ് ലക്ഷ്യം വച്ചാണ്. സർവകലാശാലകളെ വർഗീയവൽക്കരിക്കുകയാണ് ലക്ഷ്യം.സിന്റിക്കേറ്റിലേയ്ക്കായാലും നിയമസഭയിലായാലും സംഘപരിവാർ അംഗങ്ങൾ വരുന്നതിൽ തനിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയുന്ന കെ.പി.സി.സി അധ്യക്ഷൻ മതനിരപേക്ഷ കേരളത്തിന് അപമാനമാണ്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News