ലോകായുക്ത നിയമഭേദഗതി; മുഖ്യമന്ത്രിയെ വിയോജിപ്പ് അറിയിച്ച് സി.പി.ഐ

പുതിയ ഭേദഗതി നിയമത്തിന്‍റെ അന്തസത്ത ഇല്ലാതാക്കുന്നതാണെന്ന് സി.പി.ഐ അറിയിച്ചു. സിപിഐ മുന്നോട്ട് വെച്ച ബദൽ നിർദേശങ്ങൾ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.

Update: 2022-08-21 14:51 GMT
Advertising

ലോകായുക്ത നിയമഭേദഗതിയില്‍ മുഖ്യമന്ത്രിയെ വിയോജിപ്പ് അറിയിച്ച് സി.പി.ഐ. ബദല്‍ നിർദ്ദേശങ്ങള്‍ മുന്നോട്ട് വെച്ച സി.പി.ഐയോട് ഭേദഗതിയില്‍ പരിശോധന ആകാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

കാനം രാജേന്ദ്രനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് സി.പി.ഐ വിയോജിപ്പറിയിച്ചത്. പുതിയ ഭേദഗതി നിയമത്തിന്‍റെ അന്തസത്ത ഇല്ലാതാക്കുന്നതാണെന്ന് സി.പി.ഐ അറിയിച്ചു. സിപിഐ മുന്നോട്ട് വെച്ച ബദൽ നിർദേശങ്ങൾ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. എകെ ജിസെന്ററിൽ വെച്ചായിരുന്നു സി.പി.ഐ-സി.പി.എം നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. നിർണ്ണായക നിയമസഭാ സമ്മേളനം നാളെ മുതല്‍ ആരംഭിക്കാനിരിക്കെയാണ് എകെജി സെന്‍ററില്‍ വെച്ച് ഇന്ന് ചര്‍ച്ച നടന്നത്.

പതിനഞ്ചാം നിയമസഭയുടെ ആറാം സമ്മേളനം നാളെ ആരംഭിക്കും. ഗവർണർ ഒപ്പിടാത്തതു മൂലം അസാധുവായ ഓർഡിനൻസുകൾക്ക് പകരം ബില്ലുകൾ പാസാക്കാനാണ് സഭ സമ്മേളിക്കുന്നത്. ലോകായുക്താ, സർവ്വകലാശാല വി.സി നിയമന ഭേദഗതികൾക്കെതിരെ സഭയിലും പ്രതിഷേധമുയർത്താനാണ് പ്രതിപക്ഷ തീരുമാനം.

11 ഓർഡിനൻസുകൾ റദ്ദാക്കപ്പെട്ടതിലെ അസാധാരണ സ്ഥിതിവിശേഷം മറികടക്കാനാണ് തീരുമാനിച്ചതിലും നേരത്തെ നിയമസഭ ചേരുന്നത്. 22ന് സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട പ്രത്യേക സമ്മേളനം.23 മുതൽ ബില്ലുകൾ പരിഗണിക്കുന്നതിലേക്ക് സഭ കടക്കും. ലോകായുക്താ ഭേദഗതി ബില്ല് 24 നാണ് സഭ പരിഗണിക്കുക.ലോകായുക്ത ഭേദഗതി ബില്ലിന്‍റെ കരട് പുറത്തിറങ്ങി. ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കുന്നതാണ് ബിൽ. ലോകായുക്ത വിധിയിൽ പുനഃപരിശോധനക്ക് ബില്ല് വ്യവസ്ഥ ചെയ്യുന്നു. ഗവർണ്ണർക്കോ മുഖ്യമന്ത്രിക്കോ സർക്കാറിനോ വിധിയിൽ ഹിയറിങ്ങ് നടത്താൻ അധികാരമുണ്ടാകും.

ലോകായുക്തയുടെ വിധി തള്ളിക്കളയാന്‍ കഴിയുന്നതാണ് പുതിയ ഭേദഗതി. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ ലോകായുക്ത വിധി വരാനിരിക്കെയാണ് ഭേദഗതിക്ക് സർക്കാർ ഒരുങ്ങുന്നതെന്ന ആരോപണം പ്രതിപക്ഷം ശക്തമായി ഉന്നയിക്കും.

സർവകലാശാല വി.സി നിയമനങ്ങളിൽ ഗവർണർക്കുള്ള അധികാരം വെട്ടിക്കുറയ്ക്കുന്നതിനുള്ള ബില്ലും സഭയുടെ പരിഗണനയ്ക്ക് വരും. ഗവർണർ- സർക്കാർ പോര് ശക്തമാകുമ്പോഴാണ് ഗവർണറുടെ അധികാരം ദുർബലമാക്കുന്ന നിയമ ഭേദഗതിക്ക് സർക്കാർ കടക്കുന്നത്.സാഹചര്യം അസാധാരണമാണ്, അതുകൊണ്ടാണ് പ്രതീക്ഷിച്ചതിലും നേരത്തെ സഭ സമ്മേളിക്കേണ്ടി വന്നതെന്ന് സ്പീക്കർ എം.ബി രാജേഷ് പറഞ്ഞു. 10 ദിവസം നീണ്ട് നിൽക്കുന്ന സഭാ സമ്മേളനം സെപ്തംബർ രണ്ടിന് സമാപിക്കും.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News