ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഇന്ന് വിരമിക്കും
ലോകായുക്തയായി 5 വർഷം കാലാവധി പൂർത്തിയാക്കിയാണ് വിരമിക്കുന്നത്
Update: 2024-03-27 01:02 GMT
തിരുവനന്തപുരം: ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഇന്ന് വിരമിക്കും.ലോകായുക്തയായി 5 വർഷം കാലാവധി പൂർത്തിയാക്കിയാണ് വിരമിക്കുന്നത്. ജസ്റ്റിസ് സിറിയക് ജോസഫിന്റെ ബഹുമാനാർഥം ഫുൾ കോർട്ട് റഫറൻസ് ഇന്ന് ഉച്ചക്ക് 12.15ന് ലോകായുക്ത കോടതി ഹാളിൽ നടക്കും.
കെ.ടി.ജലീലിന്‍റെ മന്ത്രിസ്ഥാനം തെറിക്കാന്‍ ഇടായായ ഉത്തരവ് പുറപ്പെടുവിച്ചത് സിറിയക് ജോസഫ് ആയിരിന്നു.അതിന് ശേഷമാണ് ലോകായുക്തയുടെ അധികാരങ്ങള് വെട്ടിക്കുറക്കുന്ന ബില്‍ നിയമസഭ പാസാക്കിയത്. ലോകായുക്തയായിരുന്ന കാലയളവിൽ 3021 കേസുകൾ സിറിയക് ജോസഫ് തീർപ്പാക്കി.