പന്തളത്ത് ഹോട്ടലിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചു; രണ്ടുപേർക്ക് പരിക്ക്
ഹോട്ടൽ ജീവനക്കാരും ഹൈദരാബാദ് സ്വദേശികളുമായ സിറാജ്, സൽമാൻ എന്നിവർക്കാണ് പരിക്കേറ്റത്.
Update: 2022-06-05 09:32 GMT


പത്തനംതിട്ട: പന്തളത്ത് ഹോട്ടലിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടൽ ജീവനക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു. ഉച്ചക്ക് 1.10നാണ് സ്‌ഫോടനമുണ്ടായത്. ഉച്ചഭക്ഷണ സമയമായതിനാൽ ഹോട്ടലിൽ നല്ല തിരക്കുണ്ടായിരുന്നു. ഭാഗ്യംകൊണ്ടാണ് കൂടുതൽപേർക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.
ഹോട്ടൽ ജീവനക്കാരും ഹൈദരാബാദ് സ്വദേശികളുമായ സിറാജ്, സൽമാൻ എന്നിവർക്കാണ് പരിക്കേറ്റത്. സിലിണ്ടർ പൊട്ടിത്തെറിച്ചപ്പോൾ തന്നെ പുറത്തേക്ക് ഓടിയതിനാൽ ഇവരുടെ പരിക്ക് ഗുരുതരമല്ല. തീപിടിത്തമുണ്ടായി അര മണിക്കൂറിനുള്ളിൽ തന്നെ തീ നിയന്ത്രണവിധേയമായി. കട ഭാഗികമായി കത്തിനശിച്ചു.